
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ വിവാഹമോചന കേസ് അബുദാബി കോടതയില്‍ തീര്‍പ്പായി. അബുദാബി ജുഡീഷ്യല്‍ വകുപ്പിന്റെ ഭാഗമായ അബുദാബി സിവില്‍ ഫാമിലി കോടതിയാണ് വിദേശ ദമ്പതികളുടെ വിവാഹമോചന കേസ് തീര്‍പ്പാക്കിയത്. 100 മില്യണ്‍ ദിര്‍ഹം (27 മില്യണ്‍ യു എസ് ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്ന വിധിയോടെയാണ് കേസ് തീര്‍പ്പായത്. ജിസിസി മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ വിവാഹമോചന കേസാണിത്. യുകെയില്‍ വിവാഹിതരായ ദമ്പതികള്‍ അബുദാബി സിവില്‍ ഫാമിലി കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്കി. യുകെയിലെ പ്രശസ്തമായ കുടുംബ നിയമ സ്ഥാപനങ്ങളി ലൊന്നുമായി ഏകോപിപ്പിച്ച് കോടതി വഴി ദമ്പതികള്‍ സമഗ്രമായ സാമ്പത്തിക ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. അറബ് മേഖലയില്‍ ആദ്യമായി കുടുംബത്തെ നിയന്ത്രിക്കുന്ന സിവില്‍ മതേതര നിയമങ്ങള്‍ അവതരിപ്പിച്ചു. അബുദാബി ജുഡീഷ്യല്‍ വകുപ്പ് തിരഞ്ഞെടുക്കാനുള്ള ദമ്പതികളുടെ തീരുമാനം പ്രാദേശിക കോടതികളുടെ വിശിഷ്ടമായ പ്രശസ്തിയും അവര്‍ സാക്ഷ്യം വഹിക്കുന്ന നിയമനിര്‍മാണ,നടപടിക്രമ സംഭവവികാസങ്ങളും അടിസ്ഥാനമാക്കിയാണ്.