സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
ഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനത്തിനാണ് നടപടി

അബുദാബി: ഗുരുതരമായ നിയമലംഘനത്തെ തുടര്‍ന്ന് അബുദാബിയില്‍ അഞ്ചു റെസ്റ്റാറന്റുകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. പാക് രവി റെസ്റ്റാറന്റ്,ലാഹോര്‍ ഗാര്ഡന് ഗ്രില്‍ റെസ്റ്റാറന്റ് ആന്റ് കഫറ്റീരിയ,കരക് ഫ്യൂച്ചര്‍ കഫറ്റീരിയ,റിച്ച് ആന്റ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ്,സാള്‍ട്ടി ദേശി ദര്‍ബാര്‍ റെസ്റ്റാറന്റ്,അല്‍ മകംകോര്ണര് റെസ്റ്റാറന്റ് എന്നിവയാണ് അടച്ചുപൂട്ടിയത്.
ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളോട് എമിറേറ്റിലെ അധികാരികള്‍ ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എമിറേറ്റിലുടനീളം പതിവായി പരിശോധനകള്‍ നടത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് നേരിട്ട് ഭീഷണി ഉയര്‍ത്തുകയും ചെയ്തതിന് മറ്റൊരു റെസ്റ്റാറന്റും അടച്ചുപൂട്ടിയിരുന്നു.
അബുദാബിയിലെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലെ രൂപാഷി ബംഗ്ലാ റെസ്റ്റാറന്റിനും പരിശോധനാ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി. സിഎന്‍1037388 എന്ന വാണിജ്യ ലൈസന്‍സ് നമ്പറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ്, എമിറേറ്റിലെ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച 2008 ലെ നിയമം (2) ന്റെയും അനുബന്ധ ചട്ടങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തിയതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി.