
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി: ഭക്ഷ്യനിയമം ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്ത ഭക്ഷ്യോത്പാദന കേന്ദ്രം അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടി. എംഎസ് ഫുഡ് ട്രേഡിങ് എന്ന സ്ഥാപനമാണ് ഇിന്നലെ ഭക്ഷ്യവകുപ്പ് അധികൃതര്‍ അടച്ചുപൂട്ടിയത്. റസ്റ്റാറന്റുകള്‍,ഭക്ഷ്യ വ്യാപാരം,പലചരക്ക് സാധനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിവരുന്ന നിരന്തര പരിശോധനകളുടെ ഭാഗമായാണ് 008ലെ ഭക്ഷ്യനിയമം(2) ലംഘിച്ചതായി കണ്ടെത്തിയ ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. വിഷാംശം കൂടുതലുള്ള വസ്തുക്കള്‍,ഉയര്‍ന്ന കീടനാശിനി അവശിഷ്ടങ്ങള്‍,നിരോധിത ഭക്ഷ്യ അഡിറ്റീവുകള്‍,റേഡിയോ ആക്ടീവ് മലിനീകരണം,മാംസങ്ങളിലെ വിഷാംശം പകര്‍ത്തുന്ന ഹോര്‍മോണുകള്‍ തുടങ്ങിയവയാണ് ഭക്ഷ്യനിയമം രണ്ടിന്റെ പരിധയില്‍ വരുന്നത്.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി