
യൂറോപ്പില്‍ സൈബര്‍ ആക്രമണം: വിമാനങ്ങളുടെ ചെക്ക് ഇന്‍ സംവിധാനത്തില്‍ കാലതാമസം
അബുദാബി: ഇന്ത്യയും യുഎഇയും കസ്റ്റംസ് മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമാക്കാനും ഡിജിറ്റല്‍ വ്യാപാര ബന്ധം സുദൃഢമാക്കാനും ധാരണ. അബുദാബി കസ്റ്റംസ് ഡയരക്ടര്‍ ജനറല്‍ റഷീദ് ലഹീജ് അല്‍ മന്‍സൂരിയുമായി ഇന്ത്യന്‍ കസ്റ്റംസ് പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സുഗമമാക്കുന്നതിലും വിതരണ ശൃംഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും ഡിജിറ്റല്‍ വ്യാപാര ഇടനാഴി ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ നപ്പാക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
നടപടിക്രമങ്ങളിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും അതിര്‍ത്തികളിലൂടെ തടസമില്ലാത്ത ചരക്കുകളുടെ ഒഴുക്ക് ഉറപ്പാക്കുന്നതിനും കസ്റ്റംസ് മേഖലയിലുടനീളം സഹകരണം ആഴത്തിലാക്കാനും ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താനുമുള്ള മാര്‍ഗങ്ങള്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. അബുദാബി കസ്റ്റംസിന്റെ വിപുലമായ ഡിജിറ്റല്‍ ഓഫീസും ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. അവിടത്തെ കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഇന്ത്യന്‍ സംഘം പരിചയപ്പെട്ടു.
ഹിഡന്‍ കസ്റ്റംസ് ഓഫീസര്‍,ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യകള്‍, ടാം,എടിഎല്പി പോലുള്ള സര്‍ക്കാര്‍ സേവന പ്ലാറ്റ്ഫോമുകള് എന്നിവയുമായി സംയോജിച്ച് 24 മണിക്കൂറും കസ്റ്റംസ് സേവനങ്ങള്‍ നല്കുന്ന സ്മാര്‍ട്ട്,സംയോജിത ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ കസ്റ്റസംസ് സംഘം മനസിലാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സിസ്റ്റം സംയോജനം,ഡാറ്റാ കൈമാറ്റത്തിനുള്ള സംവിധാനങ്ങള്‍, കസ്റ്റംസ് നടപടിക്രമങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിന് വിവിധ ദേശീയ സംവിധാനങ്ങളുമായി പരസ്പരം ബന്ധിപ്പിക്കാന്‍ രൂപകല്പന ചെയ്ത മിഡില്‍വെയര്‍ പ്ലാറ്റ്ഫോമായ ‘മൈത്രി’യുടെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നത്. സുരക്ഷിതവും പൂര്‍ണമായും ഡിജിറ്റല്‍ വ്യാപാര ഇടനാഴിയും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സ ര്‍ക്കാര്‍ സ്ഥാപനങ്ങള്‍,കസ്റ്റംസ് അധികാരികള്‍,ഇറക്കുമതിക്കാര്‍,കയറ്റുമതിക്കാര്‍, ലോജിസ്റ്റിക്സ് സേവന ദാതാക്കള്‍ എന്നിവര്‍ക്ക് സുഗമമായ സേവനം നല്‍ുന്ന സംവിധാനമാണിത്.
അതിവേഗത്തിലുള്ള കസ്റ്റംസ് ക്ലിയറന്‍സ്,മെച്ചപ്പെട്ട സുതാര്യതയും അനുസരണവും വ്യാപാര ദ്രവ്യതയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാട് സമയത്തിലെ ചെലവ് കുറയ്ക്കലിനും ഇത് സഹായകമാകും. ഇന്ത്യന്‍ ധനകാര്യ മന്ത്രാലയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ്് കസ്റ്റംസിലെ (സിബിഐസി) സിസ്റ്റംസ് ആന്റ് ഡാറ്റ മാനേജ്മെന്റ് ഡയരക്ടര്‍ ജനറല്‍ ആരതി അഗര്‍വാള്‍ ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യന്‍ പ്രതിനിധി സംഘവുമായി സഹകരിച്ച് അബുദാബി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന് ശില്പശാല നടത്തി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
അബുദാബിയുടെയും യുഎഇയുടെയും സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി അന്താരാഷ്ട്ര കസ്റ്റംസ് ഭരണകൂടങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോള വ്യാപാരത്തെ പിന്തുണയ്ക്കുന്ന നൂതന ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള അബുദാബി കസ്റ്റംസിന്റെ ്ര്രപവര്ത്തനങ്ങളില് നിന്ന് പ്രചോദനമുള്‍ക്കൊള്ളാനാണ് ശില്പശാല സംഘടിപ്പിച്ചത്.