
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: പാന്‍ യൂറോപ്യന്‍ നെറ്റ്വര്‍ക്ക് ഓഫ് കസ്റ്റംസ് പ്രാക്ടീഷണേഴ്സിന്റെ ഗ്ലോബല്‍ കസ്റ്റംസ് ഇന്നൊവേഷന് അവാര്‍ഡ് അബുദാബി കസ്റ്റംസിന്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങള്‍ നല്കുന്ന ഡാറ്റാ ഗവേണന്‍സിനും മാനേജ്മെന്റിനുമുള്ള ഒരു നൂതന പ്ലാറ്റ്ഫോമായ ഡാറ്റ ഹബ് ആന്‍ഡ് ഫ്യൂച്ചര്‍ റിപ്പോര്‍ട്ടിംഗ് അഡ്വാന്‍സ്മെന്റ് പദ്ധതിക്കുമാണ് അവാര്‍ഡ്. സമകാലിക കസ്റ്റംസ് വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന വിപ്ലവകരമായ നവീകരണങ്ങളാണ് അബുദാബി കസ്റ്റംസ് നടപ്പാക്കിയിട്ടുള്ളത്. നൂതന ഡിജിറ്റല്‍ സംവിധാനങ്ങളും ഉയര്‍ന്ന സാങ്കേതികവിദ്യകളും എഐ അധിഷ്ഠിത ഉപകരണങ്ങളുമാണ് അബുദാബിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.