
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: ആഗോള സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള സമൂഹങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി പ്രവര്‍ത്തിക്കുന്ന അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് വിവിധ രാജ്യങ്ങള്‍ക്കായി ഇതുവരെ 216.5 ബില്യണ്‍ ദിര്‍ഹം വികസന ധനസഹായം നല്‍കിയതായി വാര്‍ഷിക റിപ്പോര്‍ട്ട്. വിവിധ ഭൂഖണ്ഡങ്ങളിലെ 107 രാജ്യങ്ങളില്‍ ഇത് അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. ഇതില്‍ 157 ബില്യണ്‍ ദിര്‍ഹം ഇളവ് വായ്പകളും 57.6 ബില്യണ്‍ ദിര്‍ഹം സര്‍ക്കാര്‍ ഗ്രാന്റുകളും 1.9 ബില്യണ്‍ ദിര്‍ഹം നേരിട്ടുള്ള സംഭാവനകളുമാണ്.
പുനരുപയോഗ ഊര്‍ജം,ഭവന നിര്‍മാണം,ഗതാഗതം,വിദ്യാഭ്യാസം,സാങ്കേതിക വിദ്യ,ജലസുരക്ഷ തുടങ്ങിയ നിര്‍ണായക മേഖലകളിലെ പരമപ്രധാനമായ പദ്ധതികള്‍ക്കാണ് അബുദാബി ഫണ്ട് സഹായം നല്‍കുന്നത്. ഇതുമൂലം നിരവധി രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കംകൂട്ടാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ദേശീയ സമ്പദ് വ്യവസ്ഥയെയും ഇമാറാത്തി കമ്പനികളുടെ ദീര്‍ഘകാല വളര്‍ച്ചയെയും പിന്തുണയ്ക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നതിനൊപ്പം അവരുടെ അന്താരാഷ്ട്ര വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. യുഎഇ ദേശീയ കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനായി 2024 അവസാനത്തോടെ 4 ബില്യണ്‍ ദിര്‍ഹം ധനസഹായം അനുവദിച്ചു. ഇത് 40ലധികം ആഗോള വിപണി കളിലേക്കുള്ള പ്രവേശനമാണ് സാധ്യമാക്കിയത്. യുഎഇ സ്വകാര്യ മേഖലയുടെ പങ്കിനും മുന്‍ഗണന നല്കി. ഇതിനായി 6 ബില്യണ്‍ ദിര്‍ഹം അനുവദിച്ചു. ഇത് എട്ട് രാജ്യങ്ങളിലായി തന്ത്രപരമായ പദ്ധതികള്‍ നടപ്പിലാക്കുന്ന 19 യുഎഇ കമ്പനികള്‍ക്ക് പ്രയോജനം ചെയ്തു.
22 രാജ്യങ്ങളിലായി 12.2 ബില്യണ്‍ ദിര്‍ഹം നല്‍കിയിട്ടുണ്ട്. വിവിധ മേഖലകളിലായി 17 കമ്പനികളി ലാണ് എഡിഎഫ്ഡി നിലവില്‍ നിക്ഷേപം നടത്തുന്നത്. ഇത് സാമ്പത്തിക സ്രോതസ്സുകള്‍ ശക്തിപ്പെടു ത്തുന്നതിനും പങ്കാളി രാജ്യങ്ങളിലെ പ്രധാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനും പ്രാദേശിക തലത്തില്‍ സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമായിട്ടുണ്ട്. പ രിഷ്കൃത പുരോഗതിയുടെ സത്ത വ്യക്തിയുടെയും അവരുടെ സല്‍കര്‍മങ്ങളുടെയും മൂല്യത്തിലൂടെയാ ണ് അളക്കുന്നതെന്ന് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് വിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു. ഈ തത്വചിന്തയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപിതാവ് 1971ല്‍ അബുദാബി ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (എഡിഎഫ്ഡി) സ്ഥാപിച്ചതെന്ന് യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും എഡിഎഫ്ഡി ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. യുഎഇയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസന സ്ഥാപനമായും ലോകമെമ്പാടും അതിന്റെ സുസ്ഥിര സ്വാധീനം വ്യാപിപ്പിക്കുന്ന തിളങ്ങുന്ന ദീപസ്തംഭമായും അതിനെ മാറ്റി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അതേ പാത പിന്തുടരുന്നതായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് വ്യക്തമാക്കി.
ശാശ്വതമായ സ്വാധീനം സൃഷ്ടിക്കുന്ന സുപ്രധാന പദ്ധതികള്‍ക്ക് ധനസഹായം ന ല്‍കുന്നതില്‍ ഫണ്ട് ഒരു മുന്‍നിര മാതൃകയാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും എഡി എഫ്ഡി ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും അടിസ്ഥാന സൗകര്യങ്ങളും സമ്പദ്വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നതിനുമായി അബുദാബി ഡവലപ്മെന്റ് ഫണ്ടിന്റെ സേവനങ്ങള്‍ നല്കു ന്ന സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അത് പുതിയ നാഴികക്കല്ലുകളായിമാറുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.