
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
കാന്‍സര്‍,ഹൃദയ സംബന്ധ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കാണ് ആനുകൂല്യം ലഭിക്കുക
അബുദാബി: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന ആനൂകൂല്യം മാത്രമുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു. അബുദാബി എമിറേറ്റിലെ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് ഉടമകളില്‍ കാന്‍സര്‍,ഹൃദയ സംബന്ധമായ അസുഖങ്ങള്‍,പ്രമേഹം എന്നിവയ്ക്കുള്ള പ്രഥമ സ്ക്രീനിങ്ങുകള്‍ അനുവദിക്കുന്നതിനായി ധനസമാഹരണം ആരംഭിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. അബുദാബി സര്‍ക്കാരിന്റെ സാമൂഹിക സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള ഔദ്യോഗിക വിഭാഗമായ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററും അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷനുമാണ് ധാരണയായത്.
സെര്‍വിക്കല്‍,ബ്രെസ്റ്റ്,കൊളോറെക്ടല്‍ കാന്‍സര്‍ സ്ക്രീനിങ്ങിനായി 40നും 75നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും കൊളോറെക്ടല്‍ കാന്‍സര്‍ സ്ക്രീനിങ്ങിനായി 40നും 75നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്ക്കും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് സൗജന്യ കാന്‍സര്‍ സ്ക്രീനിങ് നല്കു ന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. കൂടാതെ ഹൃദ്രോഗ സാധ്യതകളും പ്രമേഹ സാധ്യതകളും നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനയും ഇതില്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന ഇന്‍ഷുറന്‍സ് ഉള്ള വ്യക്തികളില്‍ ടൈപ്പ് 2 പ്രമേഹവും പ്രീ ഡയബറ്റിസും നേരത്തേ കണ്ടെത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
40 മുതല്‍ 75 വയസ് വരെ പ്രായമുള്ള പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രമേഹത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള ചികിത്സയാണ് ഇതിലൂടെ ലഭ്യമാകുക. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഡയരക്ടര്‍ ജനറല്‍ ഡോ.റാഷിദ് അല്‍സുവൈദിയും അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷന് ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അബ്ദുല്ല ഹമീദ് അല്‍ആംരി യുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പരിഗണിക്കാതെ എല്ലാവര്ക്കും രോഗം നേരത്തെ കണ്ടെത്തുന്നതിനും മുന്‍കരുതലും പരിചരണവും വഴി ആരോഗ്യകരമായ അബുദാബി കെട്ടിപ്പടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഡയരക്ടര്‍ ജനറല്‍ ഡോ.റാഷിദ് അല്‍ സുവൈദി പറഞ്ഞു. അബുദാബിയില്‍ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതിയിലേക്ക് ദാനം ചെയ്യുകയും അവശ്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രി ബ്യൂഷന്‍ മാന്‍ ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അബ്ദുല്ല ഹമീദ് അല്‍ ആംരി വ്യക്തമാക്കി.
കരാര്‍പ്രകാരം അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷന് ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ധനസമാഹരണ കാമ്പയിന് നേതൃത്വം നല്‍കും. പൊതു,സ്വകാര്യ മേഖലകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവനകള്‍ സമാഹരിക്കും. സേവന ദാതാക്കളെ തിരഞ്ഞെടുക്കല്‍,പദ്ധതി നിര്‍വഹണം കൈകാര്യം ചെയ്യല്‍,ഗുണനിലവാരം ഉറപ്പാക്കല്‍,മികച്ച രീതികള്‍ പാലിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതി നിര്‍വഹണത്തിന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിനാണ് ഉത്തരവാദിത്തം.