
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: ‘ഞാന്‍ ഒരു കായികതാരമാണ്’ എന്ന പ്രമേയത്തില്‍ എമിറേറ്റ്സ് ഓട്ടിസം സെന്റര്‍ സംഘടിപ്പിച്ച 18ാമത് യുഎഇ ഫിറ്റ്നസ് ചാമ്പ്യന്‍ഷിപ്പ് ഫോര്‍ പീപ്പിള്‍സ് ഓഫ് ഡിറ്റര്‍മിനേഷന്‍ 2025 അബുദാബിയില്‍ നടന്നു. സിഷ്ണുത,സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറകിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തുടനീളമുള്ള 60 കേന്ദ്രങ്ങളെയും സ്കൂളുകളെയും പ്രതിനിധീകരിച്ച് 500ലധികം ദൃഢനിശ്ചയമുള്ള പുരുഷ-വനിതാ അത്ലറ്റുകള് പങ്കെടുത്തു.