
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബൂദാബി: വിദ്യാര്‍ഥികളുടെ അറിവും നൈസര്‍ഗിക ശേഷിയും പരിപോഷിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനും വ്യക്തിത്വ വികാസം രൂപപ്പെടുത്തുന്നതിനുമായി അബൂദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ‘ഇന്‍സൈറ്റ് 2025’ സമ്മര്‍ ക്യാമ്പിന് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് തുടക്കം കുറിക്കും. പ്രമുഖ പരിശീലകരും നൈപുണ്യ വികസന വിദഗ്ധരുമായ പെന്സ്കില് ട്രെയിനിങ് അക്കാദമിയുമായി സഹകരിച്ചാണ് പത്തു ദിവസത്തെ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. കലാ,കായിക പരിശീലനങ്ങളും വിനോദങ്ങളും നേതൃപരിശീലനവും സാമൂഹിക ശീലങ്ങളുടെ പാഠശാലകളും മെമ്മറി ബൂസ്റ്റിങ്,ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് സ്പീകിങ്,ഗോള്‍ സെറ്റിങ്,സൈബര്‍ സെക്യൂരിറ്റി,സ്മാര്‍ട്ട് കരിയര്‍ തീമുകളും സമന്വയിപ്പിച്ചാണ് ഈ വര്‍ഷത്തെ വേനലവധിക്കാല ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളെ സ്കൂള്‍ ഗ്രേഡ് അടിസ്ഥാനത്തില്‍ ലിറ്റില്‍ ജൂനിയര്‍,ജൂനിയര്‍, സീനിയര്‍,സൂപ്പര്‍ സീനിയര്‍ കാറ്റഗറികളിയി തരംതിരിച്ചാണ് പരിശീലനം നല്‍കുന്നത്.
കൂടാതെ മത്സര സ്വഭാവവും ആവേശവും നിലനിര്‍ത്തുന്നതിനായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വിവിധ കലാ,കായിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്യാമ്പ് ആരംഭിക്കുന്നന്തിന് മുമ്പ് സ്പോട്ട് രജിസ്ട്രേഷന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പ് പ്രതിനിധികള്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഏര്‍പെടുത്തിയതായി ഐഐസി ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്,എജ്യുക്കേഷന്‍ സെക്രട്ടറി മുസ്തഫ വാഫി എന്നിവര്‍ അറിയിച്ചു. ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ ദിവസവും വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെയാണ് ക്യാമ്പ്.
ഇന്ന് രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ അബൂദാബി ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ഋഷികേശ് പഡെഗോക്കര് വിശിഷ്ടാതിഥിയായി പങ്കെടുക്കും. മത-സാമൂഹിക,വ്യാവസായിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.