
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗവും അക്ഷര സാഹിത്യ ക്ലബ്ബും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെയും എഴുത്തുകളെയും കുറിച്ച് എഴുത്തുകാരായ സിദ്ദീഖ് തളിക്കുളം,സ്വാദിഖ് മന്‍സൂര്‍ പ്രസംഗിച്ചു.
കൊച്ചു കലാകാരി ബേബി സഫ ഫാത്തിമ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു സംസാരിച്ചത് വേറിട്ട അനുഭവമായി. തുടര്‍ന്ന് ബഷീറിന്റെ വിവിധ കൃതികളെ കുറിച്ച് സദസില്‍ പങ്കെടുത്തവര്‍ സംവദിക്കുകയും അദ്ദേഹത്തെ നേരില്‍ കണ്ട അനുഭവങ്ങള്‍ പങ്കുവക്കുകയും ചെയ്തു. ലളിതവും സരസവുമായ ഭാഷയിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തലമുറകള്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും സുപരിചിതനായ എഴുത്തുകാരനായിരുന്ന ബഷീറിനെ ഇത്രമേല്‍ സ്വീകാര്യനാക്കിയത് അദ്ദേഹത്തിന്റെ ഭാഷ തന്നെയായിരുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍,കെഎംസിസി പ്രതിനിധികള്‍ പങ്കെടുത്തു.
സാഹിത്യ വിഭാഗം മുന്‍ സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്,അബ്ദുല്‍ മുത്തലിബ്,റിയാസ് പത്തനംതിട്ട നേതൃത്വം നല്കി. സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുല്ല ചേലക്കോട് സ്വാഗതവും കണ്‍വീനര്‍ ജുബൈര്‍ വെള്ളാടത്ത് നന്ദിയും പറഞ്ഞു.