
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
അബുദാബി: അവധിക്കാലങ്ങളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഇന്‍സൈറ്റ്’ ദശദിന സമ്മര്‍ ക്യാമ്പിന് പ്രൗഢ തുടക്കം. ഇസ്ലാമിക് സെന്റര്‍ മെയിന്‍ ഹാളിലും വിവിധ മിനി ഹാളുകളിലുമായി അണിയിച്ചൊരുക്കിയ ക്യാമ്പില്‍ ഇരുനൂറിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഓപ്പറേഷന് മാനേജര്‍ ലോന ബ്രണ്ണര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ‘ഇന്‍സൈറ്റ്’ സമ്മര്‍ക്യാമ്പ് മുന്നോട്ടുവെക്കുന്ന ശ്രദ്ധേയമായ തീമുകളെ പ്രശംസിച്ച അദ്ദേഹം പത്തുദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പിന് വിജയാശംസകള്‍ നേര്‍ന്നു.
ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് സി.മുഹമ്മദ് സമീര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് സ്വാഗതവും എജ്യുക്കേഷന്‍ സെക്രട്ടറി മുസ്തഫ വാഫി നന്ദിയും പറഞ്ഞു. അല്‍ ഖയ്യാം ബേക്കറി മാനേജിങ് ഡയരക്ടര്‍ അബൂബക്കര്‍,ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് അഹ്്മദ്കുട്ടി തൃത്താല പ്രസംഗിച്ചു. പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ യുനിസെഫ് നിര്‍ദേശിച്ച അടിസ്ഥാന ജീവിത നൈപുണികളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. പ്രമുഖ പരിശീല കേന്ദ്രമായ പെന്സ്കില് ട്രെയിനിങ് അക്കാദമിയുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ്. പരിശീലകനും ഹൈക്കോടതി അഭിഭാഷകനും മനഃശാസ്ത്ര വിദഗ്ധനുമായ അഡ്വ.ബിലാല്‍ മുഹമ്മദാണ് ചീഫ് മെന്റ്റര്‍. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തടസം നേരിട്ടവര്‍ക്ക് സഘാടകര്‍ സ്പോട്ട് രജിസ്ട്രേഷനും ഒരുക്കിയിരുന്നു. അബുദാബി സിറ്റിയുടെ വിവിധ ഭാഗങ്ങള്‍,മുസഫ,മുഹമ്മദ് ബിന്‍ സായിദ് സിറ്റി,ബനിയാസ് എന്നിവിടങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 026424488/0567990086 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.