
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
മാനേജിങ് കമ്മിറ്റി സാരഥികള്‍ സത്യപ്രതിജ്ഞ ചെയ്തു
അബുദാബി: അബുദാബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിന്റെ 54ാമത് ജനറല്‍ ബോഡിയില്‍ വെച്ച് തിരഞ്ഞെടുത്ത പുതിയ 19 അംഗ മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു. സെന്ററിന്റെ മെയിന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.ബാവ ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് സ്വാഗതവും ട്രഷറര്‍ നസീര്‍ രാമന്തളി നന്ദിയും പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജയറാം റായ്,കേരള സോഷ്യ ല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി,അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍,സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി,സൂരജ് പ്രഭാകരന്,വിടിവി ദാമോദരന്‍,ഷേക്ക് അലാവുദ്ദീന്‍ പ്രസംഗിച്ചു.മത,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ആദ്യം പ്രസിഡന്റ് പി.ബാവ ഹാജി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പിന്നീട് ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ലയും ട്രഷറര്‍ നസീര്‍ രാമന്തളിയും സത്യവാചകം ചൊല്ലി. തുടര്‍ന്ന് വൈസ് പ്രസിഡന്റുമാരായ യു.അബ്ദുല്ല ഫാറൂഖി,സയ്യിദ് അബ്ദുറഹ്്മാന് തങ്ങള്‍,ആലുങ്ങല്‍ ഇബ്രാഹീം മുസ്ലിയാര്,മുഹമ്മദ് ഷമീര്‍ തൃക്കരിപ്പൂര്‍,അഹമ്മദ്കുട്ടി തൃത്താല,അഷ്റഫ് ഹാജി വാരം,നൗഷാദ് ഹാഷിം ബക്കര്‍ എന്നിവരും സെക്രട്ടറിമാരായ സിദ്ദീഖ് എളേറ്റില്‍(അഡ്മിനിസ്ട്രേഷന്),മുസ്തഫ വാഫി(എജ്യൂക്കേഷന്‍),അനീഷ് മംഗലം(സ്പോര്‍ട്സ്),മുഹമ്മദ്കുഞ്ഞി കൊളവയല്‍(റിലീജിയസ്),അബ്ദുല്ല ചേലക്കോട്(സാഹിത്യ വിഭാഗം),അഷറ്ഫ് ബേക്കല്‍ മൗവ്വല്‍(കള്‍ച്ചറല്‍),മുഹമ്മദ് ബഷീര്‍(പബ്ലിക് റിലേഷന്‍),മുഹമ്മദ് ഷഹീം(ഐടി ആന്റ് മീഡിയ വിങ്) എന്നിവരും ഇന്റേണല്ഓഡിറ്റര് അലി അബ്ദുല്ലയും പ്രസിഡന്റു മുമ്പാകെ സത്യവാചകം ചൊല്ലിചുമതലയേറ്റു.