
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ഇശല്‍ വിരുന്നിന്റെ ബ്രോഷര്‍ പ്രകാശനം സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്മാന് ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു. ബലി പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ജൂണ്‍ എട്ടിന് രാത്രി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് ഇശല്‍ വിരുന്ന്. ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന് ഹാജി ചേക്കു അധ്യക്ഷനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ പെരിയ,കാസര്‍കോട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട്,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ അബ്ദുറഹ്മാന്, ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ.ഫൈസല്‍,ഷരീഫ് കോളിയാട്,നജീബ് മൊഗ്രാല്‍,മുജീബ്,പികെ അഹമ്മദ്,ഹനീഫ പടിഞ്ഞാര്‍മൂല,കെകെ സുബൈര്‍,ഉമ്പുഹാജി,പികെ അഷ്റഫ്, റാഷിദ് എടത്തോട്,സുലൈമാന്‍ കാനക്കോട് പങ്കെടുത്തു. പ്രമുഖ ഗായകരായ ആസിഫ് കാപ്പാട്,ഇസ്മായീല്‍ തളങ്കര,പിന്നണി ഗായിക ഡാന റാസിഖ്,ഡോ.ഷാസിയ,പട്ടുറുമ്മാല് ഫെയിം സിയാ ജാസ്മിന്,നാടന്‍ പാട്ട് കൊണ്ട് വിസ്മയം സൃഷ്ടിച്ച സജിയും പാറുവും ഉള്‍പ്പെടെയുള്ളവര്‍ ഇശല്‍ വിരുന്നില്അണിനിരക്കും.