
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കെ.സൈനുല്‍ ആബിദീന്‍,ഡോ.പുത്തൂര്‍ റഹ്മാന്,പികെ ഫിറോസ്,ഷരീഫ് സാഗര്‍ പങ്കെടുക്കും
അബുദാബി: അബുദാബി സംസ്ഥന കെഎംസിസിയുടെ നേതൃത്വത്തില്‍ കെഎംസിസി ചരിത്രം പറയുന്ന പുസ്തകം പുറത്തിറങ്ങുന്നു. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗര്‍ രചനയും എഡിറ്റോറിയലും നിര്‍വഹിച്ച ‘അന്നൊരു അബുദാബിക്കാലത്ത്’ എന്ന പുസ്തകം നാളെ രാത്രി 8.30ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുല്‍ ആബിദീന്‍,വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്മാന്,മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, ഗ്രന്ഥകാരന് ഷരീഫ് സാഗര്‍ പങ്കെടുക്കും.
അതോടൊപ്പം അബുദാബി കെഎംസിസി ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന സിഎച്ച് അസ്ലം സ്മരണികയുടെ ഗള്‍ഫ്തല പ്രകാശനവും ചടങ്ങില്‍ നടക്കും. ഏഷ്യ,ആഫ്രിക്ക,യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ മുപ്പത്തിരണ്ടോളം രാഷ്ട്രങ്ങളിലായി പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള സാമൂഹിക ജീവകാരുണ്യ സംഘടനയായ കെഎംസിസിയുടെ ചരിത്രം പറയുന്ന പുസ്തകം ആദ്യമായാണ് പുറത്തിറങ്ങുന്നത്. നിരവധി പേരുടെ ഓര്‍മകളില്‍ നിന്നും വാമൊഴിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ ക്രോഡീകരണം കൂടിയാണ് പുസ്തകം. ചരിത്ര ശേഖരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് വെച്ച് കെഎംസിസിയുടെ പഴയ തലമുറയിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംഗംമം സംഘടിപ്പിച്ചിരുന്നു.
ചന്ദ്രിക റീഡേഴ്സ് ഫോറം മുതല്‍ വര്‍ത്തമാനകാല കെഎംസിസി വരെയുള്ള നാലു പതിറ്റാണ്ടിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകം മുതിര്‍ന്നവര്‍ക്കെന്നപോലെ പുതുതലമുറക്കും നവ്യാനുഭൂതി സമ്മാനിക്കുമെന്ന് അബുദാബി കെഎംസിസി ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.