
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,അഡ്വ.ഹാരിസ് ബീരാന് എംപി പങ്കെടുക്കും
അബുദാബി: കൊണ്ടോട്ടി മണ്ഡലം കെഎംസിസി ‘എജ്യുവിഷന്‍ 2025’ ജൂണ്‍ ഒന്നിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന പരിപാടി മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി അഡ്വ.ഹാരിസ് ബീരാന് എംപി മുഖ്യാതിഥിയാകും. ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായുള്ള കരിയര്‍ ഡിസൈന്‍ സെഷന് പ്രമുഖ കരിയര്‍ ഗൈഡുമാരായ മുഹമ്മദ് അജ്മല്‍ സിയും ഫിറോസ് പി.ടിയും നേതൃത്വം നല്‍കും. പഠനത്തിന്റെയും ജീവിതത്തിന്റെയും വഴി തിരഞ്ഞെടുക്കാനായി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പരിപാടിയാകും ഇതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന പാരന്റിങ് സെഷന് പ്രമുഖ ലൈഫ് കോച്ചും ട്രെയിനറുമായ ഡോ.സുലൈമാന്‍ മേല്പത്തൂര് നേതൃത്വം നല്‍കും.
പുതുതലമുറയുടെ വളര്‍ച്ചയിലും മികച്ച രക്ഷാകര്‍തൃ ശൈലികളിലും നൂതനാശയങ്ങള്‍ പങ്കുവക്കുന്നതായിരിക്കും ഈ സെഷന്. എജ്യുവിഷനോടനുബന്ധിച്ച് അബുദാബിയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. ടിവി ഇബ്രാഹീം എം. എല്‍.എ,പിഎ ജബ്ബാര്‍ ഹാജി, എന്‍എ കരീം,ഷുക്കൂറലി കല്ലുങ്ങല്‍,യു.അബ്ദുല്ല ഫാറൂഖി പങ്കെടുക്കും. വിദ്യാഭ്യാസം,കരിയര്‍ നിര്‍ദേശങ്ങള്‍,വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും ദിശാനിര്‍ണയത്തിനും ഉപകാരമാകുന്ന പരിപാടി പ്രവാസി സമൂഹത്തിലെ യുവതലമുറയ്ക്ക് നവ്യാനുഭൂതി പകരും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഖാദര്‍ ഒളവട്ടൂര്‍ വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖിക്ക് നല്കി നിര്‍വഹിച്ചു. ടി.ഹിദായത്തുല്ല പറപ്പൂര്,അസീസ് കാളിയാടന്‍,കെഎംസിസി,ഇന്ത്യന്‍ ഇസ്മാമിക് സെന്റര്‍ ഭാരവാഹികള്‍ പങ്കെടുത്തു. മിജുവാദ് കെസി, അജാസ് മുണ്ടക്കുളം, അബ്ദുറഹ്്മാന് ഓമാനൂര്‍,ഫൈസല്‍ ബാബു,ശരീഫ് മാസ്റ്റര്‍, നാസര്‍,ഹാരിസ് പ്രസംഗിച്ചു.