
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
'പ്രവാസികള്‍ക്കായുള്ള നിക്ഷേപ മാര്‍ഗങ്ങള്‍' എന്ന വിഷയത്തിലായിരുന്നു ക്ലാസ്
അബുദാബി: ‘പ്രവാസികള്‍ക്കായുള്ള നിക്ഷേപമാര്‍ഗ്ഗങ്ങള്‍’എന്ന വിഷയത്തില്‍ അബുദാബി മലപ്പുറം ജില്ലാ കെഎംസിസി എജ്യൂക്കേഷന്‍ വിങ് സാമ്പത്തിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സെബി രജിസ്േ്രടഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസറും ടാക്സ് എക്സ്പെര്‍ട്ടുമായ സിഎ റിന്‍ഷാദ് ക്ലാസെടുത്തു. കുടുംബത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്താനുള്ള പരക്കംപാച്ചിലില്‍ ജീവിതം പണയംവച്ച് ജീവിക്കുന്ന പ്രവാസികളുടെ കണ്ണുതുറപ്പിക്കുന്ന പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്തു. അറിവുകള്‍ നേടി സാമ്പത്തിക അച്ചടക്കം പുലര്‍ത്തി ഭാവി സുരക്ഷിതമാക്കുന്നതിനും ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ചെലവുകളോടൊപ്പം തന്നെ സമ്പാദ്യത്തിനും നിക്ഷേപത്തിനും വരുമാനത്തിന്റെ ചെറിയ വിഹിതമെങ്കിലും മാറ്റിവക്കേണ്ട ആവശ്യകതയെ കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. സുരക്ഷിതമായ സമ്പാദ്യവും നിക്ഷേപവും എങ്ങനെ ആസൂത്രണം ചെയ്യാമെന്നതിന്റെ വിവിധ വശങ്ങളും പ്രവാസം അവസാനിപ്പിച്ചു തിരിച്ചുപോയാലും എങ്ങനെ സന്തോഷകരമായ ജീവിതത്തിനുവേണ്ട മികച്ച വരുമാന മാര്‍ഗം പടുത്തുയര്‍ത്താമെന്നും ബോധവത്കരണം നല്കി. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന പരിപാടി ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍ ഉദ്ഘാടനം ചെയ്തു. എജ്യൂക്കേഷന്‍ വിങ് ചെയര്മാന് സാല്‍മി പരപ്പനങ്ങാടി അധ്യക്ഷനായി.
അബുദാബി കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി ടികെ അബ്ദുസ്സലാം ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം,ഹുസൈന് സികെ,ബഷീര്‍ വറ്റലൂര്‍,ഹസന് അരീക്കന്‍,മുനീര്‍ എടയൂര്‍,അബ്ദുറഹ്മാന് മുക്രി,നാസര്‍ വൈലത്തൂര്‍,സിറാജ് ആതവനാട്,ഷാഹിര്‍ പൊന്നാനി,സമീര്‍ പുറത്തൂര്‍,ഫൈസല്‍ പെരിന്തല്‍മണ്ണ നേതൃത്വം നല്കി. ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍ സ്വാഗതവും ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി നന്ദിയുംപറഞ്ഞു.