സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

അബുദാബി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അബുദാബി മലപ്പുറം ജില്ലാ കെഎംസിസി. ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന വിജയാഘോഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പച്ച ലഡു വിതരണം ചെയ്തും വിജയാഭിവാദ്യങ്ങള്‍ നേര്‍ന്നുമാണ് സന്തോഷം പ്രകടിപ്പിച്ചത്. യുഡിഎഫിന്റെ കൂട്ടായ്മയുടെ കരുത്താണ് ഉജ്വല വിജയത്തിലൂടെ പ്രതിഫലിച്ചതെന്നും മുസ്ലിംലീഗിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഇതിന് ഏറെ പ്രചോദനമായെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. വിജയാഘോഷത്തിന് ജില്ലാ കെഎംസിസി ഭാരവാഹികളായ ഹസന് അരീക്കന്‍, ഷാഹിദ് ചെമ്മുക്കന്‍, സമീര്‍ പുറത്തൂര്‍,ബഷീര്‍ വറ്റലൂര്‍, മുനീര്‍ എടയൂര്‍,അബ്ദുറഹ്മാന് മുക്രി,ഷാഹിര്‍ പൊന്നാനി, ഫൈസല്‍ പെരിന്തല്‍മണ്ണ,റഷീദ് അലി മമ്പാട് നേതൃത്വംനല്കി.


