
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: പെരുന്നാള്‍ അവധിക്കാലത്ത് അബുദാബിയിലെ പൊതു ബസ് സര്‍വീസുകള്‍ വാരാന്ത്യ,പൊതു അവധി ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് നടത്തുമെന്ന് ഇന്റഗ്രേറ്റഡ് ഗതാഗത കേന്ദ്രം (ഐടിസി) വ്യക്തമാക്കി. പ്രാദേശിക,ഇന്റര്‍സിറ്റി റൂട്ടുകളില്‍ അധിക യാത്രകള്‍ ഉണ്ടായിരിക്കും. അബുദാബി ലിങ്ക് സര്‍വീസ് പതിവുപോലെ രാവിലെ 6 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. അബുദാബി എക്സ്പ്രസ് ബസ് സര്‍വീസ് രാവിലെ 6 മുതല്‍ അര്‍ധരാത്രി വരെയുമുണ്ടാകും. അബുദാബി മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അഫിലിയേറ്റ് സ്ഥാപനമായ ഇന്റഗ്രേറ്റഡ് ഗതാഗത കേന്ദ്രം (ഐടിസി) ഇന്നലെ മുതല്‍ ജൂണ്‍ എട്ടു വരെയുള്ള ഈദുല്‍ അള്ഹ അവധിക്കാല കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍,പൊതുബസ് സര്‍വീസുകള്‍,ഡ്രൈവര്‍,വാഹന ലൈസന്‍സിങ് സര്‍വീസ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയവും പ്രഖ്യാപിച്ചു. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ പെരുന്നാള്‍ ദിനങ്ങളില്‍ അവധിയായിരിക്കും. ജൂണ്‍ 9ന് തിങ്കളാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഐടിസി അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റ്,മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുള്‍പ്പെടെ വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴിയുള്ള സേവനങ്ങള്‍ ലഭ്യമായിരിക്കും. കൂടാതെ 800850 എന്ന നമ്പറില്‍ മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും കേന്ദ്രവുമായി ബന്ധപ്പെടാന്‍ കഴിയും. 24 മണക്കൂറും ലഭിക്കുന്ന 600535353 എന്ന നമ്പറില്‍ ടാക്സി സേവന കോള്‍ സെന്ററുമായും ബന്ധപ്പെടാവുന്നതാണ്.
ഈദ് അവധിക്കാലത്ത് നിരവധി കേന്ദ്രങ്ങളില്‍ ഡ്രൈവര്‍,വാഹന ലൈസന്‍സിങ് സേവനങ്ങള്‍ ലഭ്യമാകും. ലൈറ്റ് വെഹിക്കിള്‍ ഇന്സ്പെക്ഷന് സ്റ്റേഷനായ അബുദാബി അല്‍ സലാമ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അല്‍ സലാമ ബില്‍ഡിങ്,ഫലജ് ഹസ്സ (അല്‍ ഐന്‍),അല്‍ സലാമ ബില്‍ഡിങ് അല്‍ ബത്തീന്‍ (അല്‍ ഐന്‍) എന്നിവ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും. മദീന സായിദ് അല്‍ ദഫ്ര റഹായേല്‍ സിറ്റി ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 7 വരെ പെരുന്നാള്‍ രണ്ടിനും മൂന്നിനും പ്രവര്‍ത്തിക്കും. ഹെവി വെഹിക്കിള്‍ ഇന്സ്പെക്ഷന് സ്റ്റേഷനായ അമാന്‍ മുസഫ വെഹിക്കിള്‍ ഇന്സ്പെക്ഷന് സെന്റര്‍ പെരുന്നാള്‍ രണ്ടിനും മൂന്നിനും രാവിലെ 10 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും.