
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: പെരുന്നാളിനോടനുബന്ധിച്ചു തൊഴിലാളികള്‍ക്ക് പുതുവസ്ത്രം നല്കി അബുദാബി നഗരസഭ തൊഴിലാളികള്‍ക്ക് സന്തോഷം പകര്‍ന്നു. ആയിരത്തിലധികം തൊഴിലാളികള്‍ക്ക് സന്തോഷം നല്‍കാനും അവരുമായി ഈദിന്റെ സ്നേഹം പങ്കിടാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി അധികൃതര്‍ പറഞ്ഞു. മാനുഷികവും സാമൂഹികവുമായ സംരംഭങ്ങള്‍ സജീവമാക്കുക,ആശയവിനിമയം,കാരുണ്യം,സാമൂഹിക ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കുക എന്നീ തത്വങ്ങള്‍ ഉറപ്പാക്കുക കൂടിയാണ് ഇതിലൂടെ അബുദാബി നഗരസഭ ഉദ്ദേശിക്കുന്നത്.
പരിസ്ഥിതി,ആരോഗ്യ,സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥ സംഘം നിരവധി നിര്‍മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിരവധി മേഖലകളിലെ തൊഴിലാളികളെ അഭിനന്ദിക്കുകയും അവര്‍ക്ക് പെരുന്നാള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. അല്‍ റീം,ബനിയാസ്,റിയാദ് സിറ്റി,അല്റഹ ബീച്ച്,യാസ് ദ്വീപ് എന്നിവിടങ്ങളിലെ തൊഴിലാളികളെ സന്ദര്‍ശിച്ചാണ് നഗരസഭാ അധികൃതര്‍ പുതുവസ്ത്രം സമ്മാനിച്ചത്.
നിര്‍മാണ മേഖലയില്‍ തൊഴില്‍ ആരോഗ്യ,സുരക്ഷാ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ പ്രാധാന്യവും ഏറ്റവും മികച്ചതും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം നല്‍കുന്നതിലൂടെ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ,ആരോഗ്യം എന്നിവ കൈവരിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യണമെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി.
അബുദാബി സിറ്റി മുനിസിപ്പാലിറ്റി എല്ലാ തൊഴിലാളികള്‍ക്കും ഊഷ്മളമായ പെരുന്നാള്‍ സന്തോഷവും അനുഗ്രഹങ്ങളും അറിയിച്ചു.