
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ബലിപെരുന്നാളിന്റെ മുന്നോടിയായി അബുദാബി നഗരസഭ അറവു ശാലകളില്‍ പരിശോധന നടത്തി. പാരിസ്ഥിതിക,ആരോഗ്യ,സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അറവുശാല തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന കാമ്പയിനില്‍ അബുദാബിയിലെ ഓട്ടോമേറ്റഡ് അറവുശാല,അല്ശഹാമ,ബനിയാസ്,അല്‍വത്ബ എന്നിവിടങ്ങളിലെ അറവ് ശാലകളില്‍ പരിശോധന നടത്തി.
മുനിസിപ്പല്‍ ഇന്‍സ്പെക്ടര്‍മാര്‍,അറവുശാല ജീവനക്കാര്‍ എന്നിവര്‍ പരിസ്ഥിതി,ആരോഗ്യം,സുരക്ഷാ ആവശ്യകതകള്‍ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് പരിശോധിച്ചു. എല്ലാവരുടെയും ക്ഷേമവും ശുചിത്വ സാഹചര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി. പൊതുജനങ്ങള്‍, ജീവനക്കാര്‍, ഓപ്പറേഷന് ടീമുകള്‍ എന്നിവരുമായി ഇടപെട്ടു കശാപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സുരക്ഷാ പ്രോ ട്ടോക്കോളുകള് പാലിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. ഈദുല്‍ അള്ഹ സമയത്ത് വന്‍തോതില്‍ എത്തുന്ന കന്നുകാലികളെയും ബലിമൃഗങ്ങളെയും നിയന്ത്രിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തു.