
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: വേനല്‍കാല സുരക്ഷാ ബോധവത്കരണവുമായി അബുദാബി പൊലിസ്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് അബുദാബി പൊലീസ് ആറാമത് ‘സേഫ് സമ്മര്‍’ കാമ്പയിന് തുടക്കം കുറിച്ചു. സമൂഹത്തില്‍ സുരക്ഷയും സന്തോഷവും വര്‍ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യം. ആഗസ്ത് 31 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിനിലൂടെ സുരക്ഷിതമായ വേനല്‍ക്കാലത്തിന് ആവശ്യമായ പ്രതിരോധ നടപടികള്‍ പാലിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കും.
വേനല്‍ക്കാലത്ത് തീപിടിത്തം ഇല്ലാതാക്കുന്നതിനും പ്രതിരോധം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനായി അബുദാബി സിവില്‍ ഡിഫന്‍സും കാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്. സുരക്ഷാ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും വേനല്‍ക്കാല അപകടസാധ്യതകള്‍ കുറക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. അപകട രഹിതമായ വേനല്‍ക്കാലത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളിലൂടെ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം ഊര്‍ജിതമാക്കും. കുട്ടികളെ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഷോപ്പിങ് നടത്തുമ്പോള്‍ നീന്തല്‍ കുളങ്ങളിലോ വാഹനങ്ങളിലോ കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നതിനെ കുറി ച്ചും മാതാപിതാക്കള്‍ക്ക് അവബോധം നല്‍കും.
കുട്ടികളിലും കൗമാരക്കാരിലും ആക്രമണോത്സുകത വളര്‍ത്തുന്ന വീഡിയോ ഗെയിമുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് കുടുംബങ്ങള്‍ അവരെ പിന്തിരിപ്പിക്കണം. കുട്ടികളില്‍ ആസക്തി,ഒറ്റപ്പെടല്‍,യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നുനില്ക്കല് എന്നിവയിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. തീപിടിത്തങ്ങള്‍ ഒഴിവാക്കാന്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. ബാങ്കുകളോ സുരക്ഷിതമായ സേഫുകളോ പോലുള്ള സുരക്ഷിത സ്ഥലങ്ങളില്‍ പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാനും അലാറം സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയും വേണം.
ടയര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായ ഗതാഗത അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ ടയറുകള്‍ പരിശോധിക്കാന്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.
ഡ്രൈവര്‍മാര്‍ സുരക്ഷാ നടപടികള്‍ പാലിക്കുകയും ഉയര്‍ന്ന താപനില മൂലമുണ്ടാകുന്ന വാഹന തീപിടിത്തങ്ങള്‍ തടയുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പൊലീസ് പ്രത്യേകം എടുത്തുപറഞ്ഞു. അപകടങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ 8002626 എന്ന നമ്പറില്‍ അമാന്‍ വഴിയോ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചോ സുരക്ഷാ കാര്യത്തില്‍ പൊലീസുമായുള്ള സഹകരണം ഉറപ്പ് വരുത്തണം. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ്, ക്രിമിനല്‍ സെക്യൂരിറ്റി മേഖലയിലെ കമ്മ്യൂണിറ്റി പോലീസ് വകുപ്പ്, ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ്, ക്രിമിനല്‍ എവിഡന്‍സ് വകുപ്പ്, സെക്യൂരിറ്റി മീഡിയ വകുപ്പ്, സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ വകുപ്പ്,സഈദ് ട്രാഫിക് സിസ്റ്റംസ് എന്നിവരും കാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്.