
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: അബുദാബി എമിറേറ്റില്‍ സുസ്ഥിര സുരക്ഷ ഉറപ്പാക്കുന്നതില്‍ അബുദാബി പൊലീസ് ആഗോളതലത്തില്‍ മുന്‍നിര നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് അബുദാബി പൊലീസ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ തഹ്നൂന് അല്നഹ്യാന് വ്യക്തമാക്കി. സുസ്ഥിര മത്സര സംവിധാനത്തിലേക്കുള്ള നൂതന സാങ്കേതികവിദ്യ’ എന്ന സന്ദേശവുമായി ആരംഭിച്ച 2025ലെ ആദ്യ ലീഡര്‍ഷിപ്പ് ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് സിസ്റ്റങ്ങളും കൃത്രിമ ഇന്റ ലിജന്‍സ് സാങ്കേതിക വിദ്യകളായ ഡ്രോണുകള്‍, റോബോട്ടിക് സിസ്റ്റങ്ങള്‍,വെര്‍ച്വല്‍ റിയാലിറ്റി,ഓട്ടോണമസ് വാഹനങ്ങള്‍,ഇന്റലിജന്റ് കണ്ട്രോള്,ട്രാന്സ്പോര്ട്ടേഷന് സിസ്റ്റങ്ങള്‍ എന്നിവയെല്ലാം ഏറ്റവും നൂതനമായാണ് അബുദാബി പൊലീസ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്.
ഡാറ്റ സ്വകാര്യതയും സൈബര്‍ സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിലും ഏറെ മുന്നിലാണുള്ളത്. ആഗോള സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിലും പൊലീസിന്റെയും സുരക്ഷാ പ്രവര്‍ത്തനങ്ങളുടെയും ഭാവി മുന്‍കൂട്ടി കാണുന്നതിലും സംയോജിത ഡാറ്റാബേസുമായി ബന്ധിപ്പിച്ചുകൊണ്ട് കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിലും തുടര്‍ച്ചയായ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സെയ്തൂണ്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കുക,സമൂഹത്തിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നീ കാര്യങ്ങളില്‍ അബുദാബി പൊലീസിന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി.
സേഫ് സിറ്റി സിസ്റ്റത്തെക്കുറിച്ചും കൃത്രിമ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപ യോഗിച്ച് സുരക്ഷയിലും ഗതാഗത മാനേജ്മെന്റിലുമുള്ള മുന്‍നിര പങ്കിനെക്കുറിച്ചും ഫോറത്തില്‍ വിഷയാവതരണം നടന്നു. അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡിന്റെ നേട്ടങ്ങളെക്കുറിച്ചും കൃത്രിമ ഇന്റലിജന്‍സ് ഉപയോഗത്തോടുള്ള സമീപനത്തെക്കുറിച്ചും വീഡിയോ പ്രദര്‍ശനവും നടന്നു. കൃത്രിമബുദ്ധിയുടെ ആശയവും അതിന്റെ പ്രയോഗങ്ങളെയും കുറിച്ചുള്ള ചോദ്യാവലി വിതരണം ചെയ്യുകയും ഫലങ്ങള്‍ അവതരിപ്പി ക്കുകയും ചെയ്തു. അബുദാബി പൊലീസിലെ കൃത്രിമബുദ്ധിയും അതിന്റെ ഉപയോഗങ്ങളും, ‘പൊലീസ് സ്റ്റേഷന് മത്സരക്ഷമതാ സംവിധാനം’ എന്നീ രണ്ട് വിഷയങ്ങളും ചര്‍ച്ച ചെയ്തു.