
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബദാബി: പരിശുദ്ധ ഹജ്ജ് കര്‍മം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ക്ക് അബുദാബി പൊലീസ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്കി. ഫസ്റ്റ് അബുദാബി ബാങ്കിന്റെയും അബുദാബി എയര്‍പോര്‍ട്ടിന്റെയും സഹകരണത്തോടെ യുഎഇയുടെ ഹജ്ജ് പ്രതിനിധികളെയും ഔദ്യോഗിക സംഘത്തെയും സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പൂക്കളും സമ്മാനങ്ങളും നല്‍കിയാണ് സ്വീകരി ച്ചത്. അബുദാബി പൊലീസ് ഉദ്യോഗസ്ഥരും ‘നമ്മള് എല്ലാവരും പോലീസ്’ വിഭാഗത്തിലെ അംഗങ്ങളും ഹാജിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും രാജ്യമായ യുഎഇയിലെ അബുദാബി പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ തീര്‍ത്ഥാടകര്‍ അഭിനന്ദിക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തു.