സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

അബുദാബി: 1447ാമത് ഹിജ്റ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി അബുദാബി. അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നഗരവും കോര്‍ണിഷും തെരുവോരങ്ങളും പാലങ്ങളുമെല്ലാം വര്ണവിളക്കുകള്കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അലങ്കാരങ്ങള്‍ ആഘോഷത്തിന്റെ ആത്മീയതയെയും ഉദാത്തമായ ഇസ്ലാമിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതും അബുദാബിയുടെ നഗര-സാംസ്കാരിക നവോത്ഥാനത്തിന് അനുസൃതമായി പ്രത്യേക സൗന്ദര്യം പ്രദാനം ചെയ്യുന്നതുമാണെന്ന് നഗരസഭ വ്യക്തമാക്കി. ഇസ്്ലാമിക വാസ്തുവിദ്യാ രൂപങ്ങള്‍,പ്രകൃതി ഘടകങ്ങള്‍,ഇസ്ലാമിക,ഇമാറാത്തി പൈതൃകം എന്നിവയെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് ദീപാലംകൃതമാക്കിയിട്ടുള്ളത്.
ഹിജ്റ വര്‍ഷത്തിന്റെ വരവിനെ സൂചിപ്പിക്കുന്ന ‘ഹിജ്റി വര്‍ഷം 1447’ എന്ന് ഇതോടൊപ്പം ചേര്‍ത്തുവച്ചിട്ടുണ്ട്. വെള്ള,പിസ്ത,ആകാശനീല നിറങ്ങളില്‍ പ്രകാശിപ്പിച്ചിരിക്കുന്ന മനോഹരമായ വരകള്‍ കൂടിച്ചേര്‍ന്ന സ്വര്‍ണമഞ്ഞ നിറം പ്രകാശിതമായ ഭാഗങ്ങളുടെ മൊത്തത്തിലുള്ള സൗന്ദര്യാത്മകതയെ പൂരകമാക്കുന്നു. ഈദുല്‍ അള്ഹ അലങ്കാരങ്ങള്‍ ഹിജ്റി പുതുവത്സര അലങ്കാരങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നതിനാല് അബുദാബി കോര്‍ണിഷിലെ അലങ്കാരങ്ങള്‍ അത്യാകര്‍ഷകമാണ്. റോഡരികിലെ വിളക്കു കാലുകള്‍ക്കിടയില്‍ തൂക്കിയിട്ടിരിക്കുന്ന അലങ്കാര വിളക്കുകളും അലങ്കാരങ്ങളുടെ മൊത്തത്തിലുള്ള സൗന്ദര്യാത്മകതയും കോര്‍ണിഷിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നവയാണ്. എല്ലാ സുരക്ഷാ നടപടികളും മുനിസിപ്പാലിറ്റി ഉറപ്പാക്കിയിട്ടുള്ളതായി നഗരസഭ വ്യക്തമാക്കി. അലങ്കാരങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ളതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ വസ്തുക്കളാല്‍ നിര്‍മിച്ചവയാണ്. തെരുവുകളുടെ അളവുകള്‍ക്കും ഇടങ്ങള്‍ക്കും അനുയോജ്യമായ രീതിയിലാണ് ശില്പങ്ങളുടെയും പ്രകാശിത പാനലുകളുടെയും വലുപ്പങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റോഡ് ഉപയോക്താക്കള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷാ ഉറപ്പാക്കുന്ന വിധത്തിലാണ് എല്ലാ അലങ്കാരങ്ങളും ഘടിപ്പിച്ചിട്ടുള്ളത്.