
മിഡിലീസ്റ്റില്‍ സമാധാനം തുടരാന്‍ യുഎഇക്കൊപ്പം നില്ക്കും: തുര്‍ക്കി
അബൂദബി: കെട്ടിടങ്ങളില്‍ സ്മാര്‍ട്ട് സുരക്ഷ സംവിധാനം ഘടിപ്പിക്കാത്തവര്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി മുന്നറിയിപ്പ് നല്കി. അഗ്നിരക്ഷ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പാലിക്കേണ്ട മുന്‍കരുതല്‍ സംവിധാനം കെട്ടിടങ്ങളില്‍ സ്ഥാപിക്കാത്തവര്ക്കെതിരെയാണ് നടപടി സ്വീകരിക്കുക. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ചുമത്തുകയുമാണ് ചെയ്യുക. 2012ലെ കാബിനറ്റ് പ്രമേയം 24 ആണ് കെട്ടിടങ്ങളില്‍ സ്ഥാപിക്കേണ്ട സ്മാര്‍ട്ട് സംവിധാനങ്ങളെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നത്. സ്മോക് ഡിറ്റക്ടറുകളും തീ കെടുത്താനുള്ള സംവിധാനങ്ങളും അടക്കമുള്ളവയാണ് കെട്ടിടങ്ങളില്‍ ഘടിപ്പിക്കേണ്ടത്.
രാജ്യത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും അപായ സൈറണ്‍ മുതല്‍ എല്ലാവിധ അഗ്നിശമന ഉപകരണങ്ങളും നിര്‍ബന്ധമാണ്. മുമ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ച് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി നടത്തിയ സര്‍വേയില്‍ നിരവധി കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും പലവിധത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.