
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നല്കിയ സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യുഎഇയിലുള്ള മുഴുവന്‍ പ്രവാസികളും പക്വത കൈവിടാതെ സൂക്ഷിക്കണമെന്നും വാക്കുകളോ പ്രവൃത്തികളോ കൊണ്ട് മറ്റുള്ളവരെ പ്രകോപിപ്പിക്കരുതെന്നും അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങലും ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫും ആഹ്വാനം ചെയ്തു. ജോലിയിടങ്ങളിലൊ താമസ സ്ഥലങ്ങളിലോ പൊതുനിരത്തുകളിലൊ പ്രകോപനമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ സംയമനം പാലിച്ച് മാറിനില്‍ക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും ചെയ്യണം. സ്വരാജ്യ സ്നേഹം ഉള്‍ക്കൊണ്ടുതന്നെ തൊഴിലെടുക്കുന്ന രാജ്യത്തിന്റെ നയവും നിലപാടുകളും സുരക്ഷയും സമാധാനവും മുറുകെ പിടിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അത് ഈ രാജ്യത്തിന്റെ പൊതുനിര്ദേശമാണെന്ന് മനസിലാക്കി സംയമനത്തോടെ കഴിയണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.