
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: തലശ്ശേരി മണ്ഡലം കെഎംസിസി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ‘വൈബ്രന്റ് തലശ്ശേരി’ വൈവിധ്യമാര്‍ന്ന സെഷനുകളും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് ഹാഷിം ബക്കര്‍ അധ്യക്ഷനായി. മുസ്ലിം യൂത്ത്ലീഗ് കേരള സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തി.
അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍,മോട്ടിവേറ്റര്‍ മിന്‍ഹ ഫാത്തിമ,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല,ഇ.ടി മുഹമ്മദ് സുനീര്‍,അബ്ദുല്‍ ഖാദര്‍,നസീര്‍ രാമന്തളി,സുഹൈ ല്‍ ചങ്ങരോത്ത് പ്രസംഗിച്ചു. അബുദാബി സ്കൂളുകളില്‍ നിന്ന് എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മണ്ഡലത്തിലെ വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് മുന്‍ കേരള നിയമസഭാ സ്പീക്കര്‍ സീതി സാഹിബിന്റെ പേരിലുള്ള എക്സലന്‍സ് അവര്‍ഡും അബുദാബിയിലെ വാണിജ്യ രംഗത്തെ പ്രമുഖര്‍ക്കുള്ള ബിസിനസ് എക്സലന്‍സ് അവര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. പാനൂര്‍ മേഖലയില്‍ ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനം കാഴ്ചവക്കുന്ന സാമൂഹിക പ്രവര്ത്തകന് പിപി സുലൈമാന്‍ ഹാജിയെയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നൗഷാദ് ഹാഷിം ബക്കറിനെയും മൊമെന്റോ നല്കി ആദരിച്ചു.
തലശ്ശേരിയുടെ ചരിത്രം വിശദീകരിക്കുന്ന ഡോക്യൂമെന്ററി പ്രദര്‍ശനവും പട്ടുറുമാല് ഫെയിം യാഷിക് മമ്പാട്,നസ്മിജ ഇബ്രാഹിം,ഡോ.ശാസിയ എന്നിവരുടെ കരോക്കെ ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് പുതുതായി രൂപീകച്ച മണ്ഡലം കെഎംസിസി വനിതാ വിഭാഗം കമ്മിറ്റിയെ യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ പ്രഖ്യാപിച്ചു. സമീര്‍ ചൊക്ലി,മുദസ്സിര്‍,ഇര്ഫാന്,സിയാദ്,ആദം,റാഫി,ഷഫീഖ് ടിവി,ഷാനവാസ് സികെ നേതൃത്വം നല്കി. മണ്ഡലം കെഎംസിസി ജനറല്‍ സിക്രട്ടറി പികെ അഷ്റഫ് സ്വാഗതവും വൈസ് പ്രസിഡന്റ് റഫീഖ് പള്ളൂര്‍ നന്ദിയുംപറഞ്ഞു.