
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബിയിലെ ആദ്യ തീരദേശ ക്ഷേമ പദ്ധതിയാണിത്
അബുദാബി: അബുദാബിയിലെ ആദ്യ തീരദേശ ക്ഷേമ പദ്ധതിയായ ഫാഹിദ് ദ്വീപ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. അല്‍ദാര്‍ ഡെവലപ്മെന്റ്സിന്റെ ഈ സ്വപ്ന പദ്ധതിയില്‍ തീരദേശ നടപ്പാത,വെല്‍നസ് സോണുകള്‍,ബ്രിട്ടീഷ് പാഠ്യപദ്ധതി പ്രകാരമുള്ള സ്കൂള്‍ എന്നിവ ഉള്‍പ്പെടുന്നു. യാസിനും സാദിയാത്ത് ദ്വീപുകള്‍ക്കുമിടയില്‍ 3.4 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 11 കിലോമീറ്റര്‍ തീരപ്രദേശത്താണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 2029ഓടെ ഈ ബീച്ച് ഫ്രണ്ട് ലിവിങ് പാര്‍പ്പിട പദ്ധതി നാടിനു സമര്‍പിക്കും. പാര്‍പ്പിട യൂണിറ്റുകളുടെ ആദ്യഘട്ട വില്പന പെരുന്നാളിനു ശേഷം ആരംഭിക്കുമെന്ന് അല്‍ദാര്‍ സിഇഒ ജോനാഥന് എമെറി പറഞ്ഞു. വിലക വെളിപ്പെടുത്തിയിട്ടില്ല.
പദ്ധതി വെറുമൊരു റിയല്‍ എസ്റ്ററ്റ് വികസനമല്ലെന്നും സാമൂഹികമായി ഒത്തുചേരാനും വിശ്രമിക്കാനും കുടുംബത്തെ വളര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്പന ചെയ്ത പാര്‍പ്പിട പദ്ധതിയാണിതെന്നും ജോനാഥന് എമെറി വ്യക്തമാക്കി.
ഫാഹിദ് ബീച്ച് റെസിഡന്‍സസ് ആണ് വികസനത്തിന്റെ ആദ്യ ഘട്ടമായി പൂര്‍ത്തിയാവുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ കിടപ്പുമുറികളുള്ള അപ്പാര്‍ട്ടുമെന്റുകള്‍,താഴത്തെ നിലയില്‍ ടൗണ്‍ ഹൗസുകള്‍, പനോരമിക് കടല്‍ കാഴ്ചകളുള്ള പെന്റ്ഹൗസുകള്‍ എന്നിവയുള്‍പ്പെടെ 464 യൂണിറ്റുകളുള്ള ഏഴ് ഇടത്തരം കെട്ടിടങ്ങളാണ് ഫാഹിദ് ബീച്ച് റെസിഡന്സസിലുള്ളത്. സമുദ്ര തിരമാലകളുടെ മൃദുത്വം അനുഭവിക്കാന്‍ രൂപകല്പന ചെയ്ത ‘കാന്റിലിവേര്‍ഡ്, അതിലോലമായ വെളുത്ത ബാല്‍ക്കണികള്‍’ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. 15 കിലോമീറ്റര്‍ തണലുള്ള നടപ്പാതകള്‍,പ്രത്യേക സൈക്ലിങ് റൂട്ടുകള്‍,ദ്വീപിന്റെ വടക്കന്‍,തെക്കന്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കാല്‍നട പാലങ്ങള്‍ എന്നിവയുമുണ്ട്. ഇതെല്ലാം കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഒരു വീടും ഒരു ഹരിത ഇടത്തില്‍ നിന്ന് 250 മീറ്ററില്‍ കൂടുതല്‍ അകലെയോ ബീച്ചിലേക്ക് അഞ്ച് മിനിറ്റിലേറെ നടക്കാനുള്ള ദൂരത്തിലോ ആയിരിക്കില്ലെന്നും എമെറി പറഞ്ഞു. പകൃതിദത്ത ഷേഡിങ്,കുറഞ്ഞ ചൂട് ആഗിരണം ചെയ്യുന്ന വസ്തുക്കള്‍,ജലസംവിധാനങ്ങള് എന്നിവയുടെ ഉപയോഗം ചൂടുള്ള മാസങ്ങളില്‍ പോലും ഔട്ട്ഡോര്‍ ജീവിതത്തിന്റെ സുഖം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ 12 ഹൈവേയാല് വേര്‍തിരിച്ച ദ്വീപിലെ രണ്ട് പ്രധാന ജില്ലകളായ ഫാഹിദ് ബീച്ച് ഡിസ്ട്രിക്ടും മാംഗ്രോവ് ഷോര്‍ലൈന്‍ ഡിസ്ട്രിക്ടിനെയും ബേം പാര്‍ക്ക് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. 10 കിലോമീറ്റര്‍ റണ്ണിങ് ട്രാക്ക്,സൈക്ലിങ് പാതകള്‍,യോഗ സോണുകള്‍,തണലുള്ള വിശ്രമ കേന്ദ്രങ്ങള്‍ എന്നിവ സജ്ജീകരിക്കുന്ന ഫാഹിദ് ദ്വീപില്‍ പൊതുജനങ്ങള്‍ക്കായി വെല്‍നസ് ക്ലബ്ബുകളും ഫിറ്റ്നസ് ആക്ടിവേഷനുകളുമുണ്ടാകും. 40 ബില്യണ്‍ ദിര്‍ഹമാണ് പദ്ധതി ചിലവായി പ്രതീക്ഷിക്കുന്നത്. ‘അബുദാബിയിലെ ഏറ്റവും വലിയ മിക്സഡ് യൂസ് റെസിഡന്‍ഷ്യല്‍ മാസ്റ്റര്‍പ്ലാനുകളില്‍ ഒന്നാണ് ഫാഹിദ് ദ്വീപെന്ന് അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് സിഇഒ തലാല്‍ അല്‍ ദിയേബിയും പറഞ്ഞു.