
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍,ഹെറിറ്റേജ് അതോറിറ്റി,മറൈന്‍ സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ആരംഭിച്ച അബുദാബി ഗ്രാന്റ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പില്‍ 2,100 മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തു. സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് ശൈഖ് നഹ്യാന് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ അബുദാബി,അല്‍ മിര്‍ഫ,ഡെല്‍മ ദ്വീപ് എന്നിവിടങ്ങളിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 410 ബോട്ടുകളില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള 2,100 മത്സ്യത്തൊഴിലാളികളാണ് പങ്കെടുക്കുന്നത്.