
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
അബുദാബി: ക്യാമറക്കണ്ണുകളെയും പോലീസിനെയും വെട്ടിച്ച് ഗതാഗത-നിയമലംഘനം നടത്താമെന്ന് ആരും കരുതേണ്ട. അബുദാബിയില്‍ ഗതാഗത നിയമ-ലംഘനങ്ങളും സുരക്ഷാ ഭീഷണികളും കണ്ടെത്താന്‍ പോലീസ് ഇനി എഐ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നു. അബുദാബി പോലീസും ഡാറ്റ് അനലിറ്റിക്സ് കമ്പനിയായ പ്രെസൈറ്റും തമ്മിലുള്ള പങ്കാളിത്തത്തോടെയാണ് എഐ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങളുടെ തത്സമയ കണ്ടെത്തല്‍ മുതല്‍ ചാറ്റ് ജിപിറ്റി പോലുള്ള ഡിജിറ്റല്‍ അസിസ്റ്റന്റുമാര്‍ വരെ തലസ്ഥാനത്തെ പോലീസിംഗിന് ഉടന്‍ തന്നെ കൃത്രിമ ബുദ്ധി സംവിധാനം ലഭ്യമാകും. ഉദ്യോഗസ്ഥരുടെ പ്രതികരണ വേഗത വര്‍ദ്ധിപ്പിക്കല്‍, വേഗത്തിലുള്ള തീരുമാനം, അന്വേഷണ രീതികള്‍ നവീകരിക്കല്‍, അബുദാബിയുടെ മൊത്തത്തിലുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് ലക്ഷ്യമെന്ന് പബ്ലിക് സേഫ്റ്റി ആന്റ് സെക്യൂരിറ്റി, പ്രെസൈറ്റ് ചീഫ് ബിസിനസ് ഓഫീസര്‍ മുഹമ്മദ് അല്‍ മെഹെരി അറിയിച്ചു. ഗതാഗത മേഖലയിലും മറ്റും കൂടുതല്‍ സുരക്ഷയുള്ള സ്ഥലമാക്കി മാറ്റാന്‍ കൃത്രിമ ബുദ്ധി ഉപയോഗത്തിലൂടെ സാധ്യമാകുമെന്ന് അബുദാബി പോലീസിലെ ലീഡര്‍ഷിപ്പ് അഫയേഴ്സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസിര്‍ സുല്‍ത്താന്‍ അല്‍ യഭൂനി പറഞ്ഞു. വേഗത, റെഡ്ലൈറ്റ്, നിയമവിരുദ്ധമായ തിരിവുകള്‍, ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ഉപയോഗം, സംഭവ നിരീക്ഷണം, തിരക്ക് നിയന്ത്രണം തുടങ്ങിയവ എളുപ്പത്തില്‍ തിരിച്ചറിയാനും കണ്ടെത്താനും ഇതിലൂടെ കഴിയും. ക്രമസമാധാന പാലനത്തില്‍ സംശയിക്കപ്പെടുന്നവരെ തിരിച്ചറിയുന്നതിനും കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ടുകള്‍ പ്രവചിക്കുന്നതിനും പ്രൊഫൈലിംഗ്, റിലേഷന്‍ഷിപ്പ് മാപ്പിംഗ് തുടങ്ങിയവ കണ്ടെത്താനാവും. കൂടാതെ ഡിറ്റക്ടീവ് അസിസ്റ്റന്റായും എഐ ഉപയോഗിക്കാം. പരിസര നിരീക്ഷണത്തിലൂടെ നിരവധി സുരക്ഷാഭീഷണികള്‍ കണ്ടെത്താനാവും. ഒരു എഐ ഏജന്റിന് ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നുള്ള തെളിവുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സമന്വയിപ്പിക്കാനും ഉയര്‍ന്നുവരുന്ന അപകടസാധ്യതകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാനും കഴിയും.