
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ യുഎഇതല ഒപ്പന മത്സരം പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മൂന്നു വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തില്‍ 19 ടീമുകളിലായി നൂറ്റിഅന്‍പതോളം പേര് പങ്കെടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ എട്ടും സീനിയര്‍ വിഭാഗത്തില്‍ നാലും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ഏഴും ടീമുകളാണ് മാറ്റുരച്ചത്. കലാമണ്ഡലം ഫസീല,അസീസ് എടരിക്കോട്,മുഹമ്മദ് ചോറ്റൂര്‍ വിധികര്‍ത്താക്കളായി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ നൂപുര അബുദാബിയും,റിഥം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സും ഒന്നാം സ്ഥാനം പങ്കിട്ടു. സീനിയര്‍ വിഭാഗത്തില്‍ നൃത്യ അബുദാബിക്കും ജൂനിയര്‍ വിഭാഗത്തില്‍ നര്‍ത്തന ഡാന്‍സ് സ്കൂളിനുമാണ് ഒന്നാം സമ്മാനം.
മുതിര്‍ന്നവരുടെ വിഭാഗത്തി ല്‍ റിഥം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് രണ്ടാം സ്ഥാനവും ടീം ഹോജാത്തീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ നര്‍ത്തന ഡാന്‍സ് സ്കൂളിനും ശക്തി തീയറ്റേഴ്സ് നാദിസിയ മേഖലക്കുമായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ജൂനിയര്‍ വിഭാഗത്തില്‍ ശക്തി തീയറ്റേഴ്സ് നാദിസിയ മേഖല രണ്ടാം സമ്മാനവും നൃത്യ അബുദാബി,നര്‍ത്തന ഡാന്‍സ് സ്കൂള്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
കേരള സോഷ്യല്‍ സെന്റര്‍ ഭാരവാഹികള്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. പ്രസിഡന്റ് എകെ ബീരാന്‍കുട്ടി,ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്,വനിതാ വിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന് പ്രസംഗിച്ചു. സമ്മാനദാന ചടങ്ങില്‍ കലാവിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ സ്വാഗതവും ജോ.സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍ നന്ദിയും പറഞ്ഞു.