
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
റോഡിന്റെ വശങ്ങളില് ക്രമരഹിതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി. ട്രക്ക്,ബസ് ഡ്രൈവര്‍മാര്‍ റോഡിന്റെ വശങ്ങളില് പ്രാര്‍ത്ഥനയ്ക്കായി നിര്‍ത്തുന്നത് സുരക്ഷയ്ക്ക് ഭീഷണിയാകുകയും ഗതാഗത തടസമുണ്ടാക്കുകയും ചെയ്യുന്നതായി പൊലീസ് പറഞ്ഞു. പ്രത്യേകിച്ച് വൈകുന്നേരം തിരക്കുള്ള സമയങ്ങളില്‍ ഇതുമൂലം വാഹനാപകടങ്ങള്‍ പതിവാകുന്നു. ഹെവി വാഹനങ്ങള്‍,ട്രക്കുകള്‍,ബസുകള്‍ എന്നിവയുടെ ഉടമകള്‍ റോഡുകളില്‍ ക്രമരഹിതമായി നിര്‍ത്താതിരിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍സ് ഡയരക്ടറേറ്റ് ആവശ്യപ്പെട്ടു. നിസ്കാരം അടുത്തുള്ള പള്ളികളിലോ സുരക്ഷിതമായ സ്ഥലങ്ങളി ലോ നിര്‍വഹിക്കണമെന്ന് അബുദാബി പൊലീസ് നിര്‍ദേശിച്ചു. ലംഘിക്കുന്നവര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 62 ബാധകമാണെന്നും 500 ദിര്‍ഹം പിഴ ഈടാക്കുമെന്നും പൊലീസ് വ്യക്തമാ ക്കി.