
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
അബുദാബി: വാഹനപകടത്തില്‍ മരിച്ച മലയാളിയായ പ്രവാസിയുടെ കുടുംബത്തിന് 400,000 ദിര്‍ഹം നഷ്ടപരിഹാരം അനുവദിച്ചു. 2023 ജൂലൈ 6ന് അബുദാബിയിലുണ്ടായ വാഹനപകടത്തിലാണ് മലപ്പുറം സ്വദേശി മുസ്തഫ ഒടയപ്പുറം മരണപ്പെടുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ 200,000 ദിര്‍ഹം നല്‍കാനായിരുന്നു വിധിച്ചത്. പിന്നീട് അധിക ക്ലെയിം ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരതുക വര്‍ധിപ്പിച്ചത്. അബുദാബി അല്‍ബതീന്‍ സ്ട്രീറ്റില്‍ ബസില്‍ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു മുസ്തഫയെ കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. അബുദാബി ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 20,000 ദിര്‍ഹം പിഴ ചുമത്തുകയും മുസ്തഫയുടെ കുടുംബത്തിന് 200,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയും ചെയ്തിരുന്നു. നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള യാബ് ലീഗല്‍ സര്‍വീസസ് കുടുംബത്തിന് വേണ്ടി ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ പ്രത്യേക നഷ്ടപരിഹാര ക്ലെയിം ഫയല്‍ ചെയ്തു. നിയമവശങ്ങള്‍ കൂടുതല്‍ പരിശോധിച്ച കോടതി ഇന്ഷുറന് കമ്പനിയോട് 200,000 ദിര്‍ഹം കൂടി നല്കാന് നിര്‍ദേശിക്കുകയായിരുന്നു. അടുത്ത മാസം മുസ്തഫയുടെ മകളുടെ വിവാഹം നടക്കാനിരിക്കുകയാണ്. അറബി വീട്ടില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന മുസ്തഫ മരണപ്പെടുമ്പോള്‍ 49 വയസ്സായിരുന്നു.