
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇ കമ്മ്യൂണിറ്റി വര്‍ഷാചരണ ഭാഗമായി ദേശീയബോധവും സാമൂഹിക ക്ഷേമവും ശക്തിപ്പെടുത്താന്‍ എമിറേറ്റ്സ് ഫൗണ്ടേഷന് സംരംഭമായ ആക്ടീവ് അബുദാബി ‘മിസ്ര’ കാമ്പയിന് തുടക്കം കുറിച്ചു. അബുദാബിയിലെ അല്‍ ഖാന ആസ്ഥാനത്ത് നടന്ന പ്രഥമ വര്‍ക്ഷോപ്പിലാണ് മിസ്ര ദേശീയ പദ്ധതിക്ക് തുടക്കം കുറിച്ചത്. മുഴുവന്‍ കമ്മ്യൂണിറ്റി സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള സമഗ്രമായ ദേശീയ ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി സംഘടനകള്‍, പ്രധാന മാധ്യമങ്ങള്‍,ലോജിസ്റ്റിക്സ് പങ്കാളികള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ അമ്പതോളം പേര് വര്‍ക്ഷോപ്പില്‍ പങ്കെടുത്തു. അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍,അബുദാബി ഹെറിറ്റേജ് അതോറിറ്റി,വിദ്യാഭ്യാസ,വിജ്ഞാന വകുപ്പ് അബുദാബി,അബുദാബി മീഡിയ ഓഫീസ്,അബുദാബി കമ്മ്യൂണിറ്റി വികസന വകുപ്പ്,സാംസ്കാരിക,ടൂറിസം വകുപ്പ്,അബുദാബി ആരോഗ്യ വകുപ്പ്, പരിസ്ഥിതി ഏജന്‍സി അബുദാബി,പ്രതിരോധ മന്ത്രാലയം,നഫീസ് പ്രോഗ്രാം,അബുദാബി ന്യൂസ് നെറ്റ്വര്‍ക്ക്,നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ സെന്റര്‍,പ്യുവര്‍ഹെല്‍ത്ത്,നാഷണല്‍ ലൈബ്രറി ആന്റ് ആര്‍ക്കൈവ്സ്,ഫെഡറല്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍,നാഷണല്‍ മീഡിയ ഓഫീസ്,ഭരണാധികാരിയുടെ പ്രതിനിധി ഓഫീസ്,അബുദാബി പൊലീസ് എന്നിവരും നിരവധി അക്കാദമിക് സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ സഹകാരികളും ശില്പശാലയില് പങ്കെടുത്തു.
സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും സംയോജനത്തിനുമുള്ള അവസരങ്ങള്‍ വര്‍ക്ഷോപ്പില്‍ പങ്കുവച്ചു. സംസ്കാരം,ഐഡന്റിറ്റി,പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ആഴത്തിലുള്ള അറിവിലൂടെ യുഎഇയുടെ രാഷ്ട്രശില്പികളുടെ മൂല്യങ്ങളെ ജീവസുറ്റതാക്കുന്ന നിര്‍ണായക ദേശീയ സംരംഭമാണ് മിസ്ര. യുവാക്കളില്‍ ആധികാരികമായി ഇമാറാത്തി മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. സ്വത്വബോധവും സാമൂഹിക ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കുന്നതില്‍ എമിറേറ്റ്സ് ഫൗണ്ടേഷന്റെ പ്രതിബദ്ധത തെളിയിക്കുന്ന ‘മിസ്ര’, യുവാക്കളെ യുഎഇയുടെ സാംസ്കാരിക വേരുകളുമായി വീണ്ടും ബന്ധിപ്പിക്കുകയും യുഎഇയുടെ പ്രകൃതിദത്തവും മാനുഷികവുമായ പരിസ്ഥിതിയെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പാരമ്പര്യങ്ങളെ ആധുനികവും അര്‍ത്ഥവത്തായതുമായ രീതിയില്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതികളാണ് ‘മിസ്ര’ ഒരുക്കുന്നത്.
‘യഥാര്‍ത്ഥ ശാക്തീകരണം ആരംഭിക്കുന്നത് സ്വത്വബോധത്തിലൂടെയാണെന്ന് എമിറേറ്റ്സ് ഫൗണ്ടേഷന് സിഇഒ അഹമ്മദ് താലിബ് അല്‍ ഷംസി പറഞ്ഞു. കമ്മ്യൂണിറ്റി പങ്കാളിത്തങ്ങളാണ് പോസിറ്റീവായ മാറ്റത്തിന്റെ പ്രാഥമിക ചാലകശക്തിയെന്നും തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.