
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിതവും വൈവിധ്യപൂര്‍ണവുമായ ഊര്‍ജ കമ്പനിയിലേക്ക് പ്രതിവര്‍ഷം 1.2 ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം (എംടിപിഎ) കയറ്റുമതി ചെയ്യുന്നതിനായി യുഎഇയുടെ അഡ്നോക് ഗ്യാസ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡുമായി (ഇന്ത്യന്‍ ഓയില്‍) 14 വര്‍ഷത്തെ വില്‍പ്പന,വാങ്ങല്‍ കരാര്‍ (എസ്പിഎ) ഒപ്പുവെച്ചു. അടുത്ത വര്‍ഷം മുതല്‍ ആദ്യ ഡെലിവറികള്‍ ആരംഭിക്കും. 14 വര്‍ഷത്തെ കാലയളവില്‍ 7 ബില്യണ്‍ മുതല്‍ 9 ബില്യണ്‍ ഡോളര്‍ വരെയാണ് കരാറിന്റെ മൂല്യം. അഡ്നോകും ഇന്ത്യന്‍ ഓയിലും തമ്മിലുള്ള പരസ്പര സഹകരണത്തിലെ പ്രധാന ചുവടുവെപ്പാണിതെന്ന് അഡ്നോക് ഗ്യാസ് സിഇഒ ഫാത്തിമ അല്‍ നുഐമി പറഞ്ഞു. ‘ഈ കരാര്‍ ഇന്ത്യന്‍ ഓയിലുമായുള്ള തങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ചലനാത്മകവും ശക്തവുമായ ഊര്‍ജ ബന്ധത്തിന്റെ തെളിവാണിതെന്നും ഫാത്തിമ അല്‍ നുഐമി പറഞ്ഞു.