
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: അഫ്ഗാന് ജനതയുടെ വികസനവും സമൃദ്ധിയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പുനര്‍നിര്‍മാണ പദ്ധതകള്ക്കും സമാധാന രാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്കും യുഎഇ പൂര്‍ണ പിന്തുണ അറിയിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ അഫ്ഗാന് ആഭ്യന്തര മന്ത്രി സിറാജുദ്ദീന് ഹഖാനി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇ പിന്തുണ അറിയിച്ചത്. അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ നടന്ന കൂടിക്കാഴചയില്‍ അഫ്ഗാനിലെ സമീപകാല സംഭവങ്ങള്‍ ഇരുരാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും പരസ്പര താല്പര്യങ്ങള് സംരക്ഷിക്കുന്ന, പ്രത്യേകിച്ച് വികസനവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ പങ്കുവച്ചു. യുഎഇയും അഫ്ഗാനിസ്താനും തമ്മിലുള്ള സഹകരണ ബന്ധത്തെ അഫ്ഗാന് ആഭ്യന്തര മന്ത്രി പ്രശംസിച്ചു. അഫ്ഗാന് ജനതയ്ക്ക് യുഎഇ നല്കുന്ന മാനുഷിക സഹായത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.