
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ എമിറേറ്റ്സ് അറേബ്യന്‍ ഹോഴ്സ് കപ്പ് എന്‍ഡ്യൂറന്‍സ് ഇന്ന് നടക്കും. രാവിലെ 6:30ന് 100 കിലോമീറ്റര്‍ ദൂരത്തില്‍ ഓട്ടം ആരംഭിക്കും. അറേബ്യന്‍ കുതിരകള്‍ക്ക് മാത്രമായുള്ള ഇത്തരത്തിലുള്ള ആദ്യ ഓട്ടമാണിത്. യുഎഇ ഇക്വസ്ട്രിയന്‍ ആന്‍ഡ് റേസിംഗ് ഫെഡറേഷനുമായി സഹകരിച്ച് എമിറേറ്റ്സ് അറേബ്യന്‍ ഹോഴ്സ് സൊസൈറ്റിയും എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ എന്‍ഡ്യൂറന്‍സ് വില്ലേജുമാണ് സംഘടിപ്പിക്കുന്നത്. യുഎഇയിലെ വിവിധ ഇക്വസ്ട്രിയന്‍ ക്ലബ്ബുകളുടെയും സ്റ്റേബിളുകളുടെയും പങ്കാളിത്തത്തോടെ അല്‍ വത്ബയിലെ എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ എന്‍ഡ്യൂറന്‍സ് വില്ലേജിലാണ് പരിപാടി നടക്കുന്നുത്. അറേബ്യന്‍ കുതിരകളോടുള്ള അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ അറേബ്യന്‍ കുതികളോടുള്ള താല്പര്യത്തെ മുന്‍നിര്‍ത്തി അവയുടെ പ്രജനനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഈ സംരംഭം. ഇത് അവയുടെ പദവി ഉയര്‍ത്തുന്നതിനും എല്ലാ അന്താരാഷ്ട്ര റേസിംഗ്, ഇവന്റുകളിലും അവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും വഴിയൊരുക്കുന്നു. നാലുഘട്ടങ്ങളായി ഓട്ടം തിരിച്ചിരിക്കുന്നു. ആദ്യഘട്ടം 35 കിലോ മീറ്റര്‍ നീല നിറത്തിലും,തുടര്‍ന്ന് 50 മിനിറ്റ് നിര്‍ബന്ധിത വിശ്രമത്തിലും തുടര്‍ന്ന് 25 കിലോ മീറ്റര്‍ രണ്ടാം ഘട്ടം മഞ്ഞ നിറത്തിലും, തുടര്‍ന്ന് 40 മിനിറ്റ് നിര്‍ബന്ധിത വിശ്രമത്തിലും, മൂന്നാം ഘട്ടം 20 കിലോമീറ്റര്‍ ചുവപ്പിലും, തുടര്‍ന്ന് 40 മിനിറ്റ് നിര്‍ബന്ധിത വിശ്രമത്തിലും, നാലാമത്തെയും അവസാനത്തെയും ഘട്ടം 20 കിലോമീറ്റര്‍ വെള്ള നിറത്തിലും അടയാളപ്പെടുത്തിയിരിക്കുന്നു.
പങ്കെടുക്കുന്ന കുതിരകളുടെ വെറ്ററിനറി പരിശോധന ശനിയാഴ്ച നടത്തി. പങ്കെടുക്കുന്ന കുതിരകള്‍ക്ക് 6 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണമെന്നും മിനിറ്റില്‍ 65 സ്പന്ദനങ്ങള്‍ എന്ന പരമാവധി പള്‍സ് സജ്ജീകരിച്ചിരിക്കണമെന്നും അതേസമയം സവാരിക്കാരന്റെ ഏറ്റവും കുറഞ്ഞ ഭാരം സാഡില്‍ ഉള്‍പ്പെടെ 60 കിലോഗ്രാം ആയിരിക്കണമെന്നും നിബന്ധനയുണ്ട്. അറേബ്യന്‍ എന്‍ഡുറന്‍സ് റേസ് നടത്തുന്നത് അറേബ്യന്‍ കുതിരകളുടെ ഉയര്‍ന്ന പദവിയെ ശക്തിപ്പെടുത്തുകയും അവയില്‍ താല്‍പ്പര്യമുള്ളവരെ അവയുടെ അപൂര്‍വ ഇനങ്ങളെ സംരക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ്. ശക്തി, സഹിഷ്ണുത, ദീര്‍ഘദൂരം ഓടാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.