
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ‘അഹ്ലന് റമസാന്‍ ’25’ വിവിധ പരിപാടികളോടെ 15ന് ഖിസൈസ് സെന്ററില്‍ നടത്താന്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ അലി ശാകിര്‍ മുണ്ടേരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സംശയ നിവാരണത്തിനായുള്ള ചോദ്യോത്തര സെഷനും ഒരുക്കുന്നുണ്ട്. സമാഗതമാവുന്ന പരിശുദ്ധ റമസാനിനെ വരവേല്‍ക്കാന്‍ വിശ്വാസികളെ ഉത്ബുദ്ധരാക്കുന്നതിനും ഇസ്ലാമിലെ ഐച്ഛിക ആരാധനാ കര്‍മങ്ങളില്‍ സുപ്രധാനമായ വ്രതാനുഷ്ഠാനത്തിന്റെ പവിത്രത,സദ്ഫലങ്ങള്‍,പുണ്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പിപിസി ഇല്യാസ് മുക്കം(ചെയര്മാന്), നൗഫല്‍ വി. അബ്ബാസ് പാനൂര്‍(ജനറല്‍ കണ്‍വീനര്‍),ശിഹാബ് ഉസ്മാന് പാനൂര്‍ (കണ്‍വീനര്‍,പബ്ലിസിറ്റി) എന്നിവരാണ് ഭാരവാഹികള്‍. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപം നല്കി. പ്രസിഡന്റ് ഹുസൈ ന് കക്കാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ദില്‍ഷാദ് ബഷീര്‍ സ്വാഗതവും എന്‍എം അക്ബര്‍ഷാ വൈക്കം നന്ദിയും പറഞ്ഞു.