
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ 2024 വര്‍ഷത്തെ ‘ഖാഇദുല്‍ ഖൗം’ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനവും കര്‍മശ്രേഷ്ഠ പുരസ്കാര സമര്‍പ്പണവും ജനുവരി 26ന് ഞായര്‍ വൈകുന്നേരം 6 മണിക്ക് ദുബൈ ഖിസൈസിലെ ക്രസന്റ് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി.എ അഹമ്മദ് കബീര്‍ ആണ് പുരസ്കാര ജേതാവ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ, ഡോ.എം.കെ മുനീര്‍ എംഎല്‍എ, കെ.എം ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി
ഉപ നേതാവ് ഡോ:എം.കെ മുനീര്‍ എംഎല്‍എ ചെയര്‍മാനായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും പിഎസ്സി മുന്‍ അംഗവുമായ ടി.ടി ഇസ്മായില്‍, സയ്യിദ് ഹുസൈന് ബാഫഖി എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
വാഗ്മിയും എഴുത്തുകാരനും രാഷ്ട്രീയ ചിന്തകനുമായ അഹമ്മദ് കബീര്‍ എറണാകുളം സ്വദേശിയും മുന്‍ മങ്കട എം.എല്‍എയുമാണ്. എംഎസ്എഫിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച അഹമ്മദ് കബീര്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍, സംസ്ഥാന സെക്രട്ടറി, എറണാകുളം ജില്ലാ പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സമര്‍പിച്ച സംഭാവനകളും അബ്ദുറഹിമാന് ബാഫഖി തങ്ങളെയും ദര്‍ശനങ്ങളേയും പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കിയതിലും വഹിച്ച പങ്ക് മുന്‍നിര്‍ത്തിയാണ് അഹമ്മദ് കബീറിന് പുരസ്കാരം നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കെകെവി അബൂബക്കര്‍ (ജന സേവാ പുരസ്കാരം), എംസി വടകര (ജ്ഞാന ശ്രേഷ്ഠ പുരസ്കാരം), കെ ഇബ്രാഹിം മാസ്റ്റര്‍ (കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം), പികെകെ ബാവ (കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം) തുടങ്ങിയവര്‍ പുരസ്കാര ജേതാക്കളായി. പുരസ്കാര സമര്‍പണ പരിപാടിയില്‍ ദുബൈയിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.