യുഎഇ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു

ജിസാന്‍: ഇന്ത്യന്‍ സമൂഹത്തിനായുള്ള സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ കോണ്‍സുലേറ്റ് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരി. സഊദിയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ വ്യാവസായിക നഗരമായ ജിസാനിലും പരിസര പ്രദേശങ്ങളിലെയും ഇന്ത്യക്കാര്‍ക്ക് കോണ്‍സല്‍ സര്‍വീസ് വിപുലമാക്കും. കോണ്‍സുലേറ്റിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി വളണ്ടിയര്‍മാരുടെ സഹകരണത്തോടെ ഇന്ത്യന്‍ സമൂഹവുമായി ദൈനം ദിനമെന്നോണം സംവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിസാനില്‍ ഇന്ത്യക്കാരുടെ വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നമനത്തിന് കോണ്‍സുലേറ്റിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പ് നല്കി. ജിസാന്‍ കെ.എം.സി.സി സംഘടിപ്പിച്ച അഹ്ലന് ജിസാന്‍ 2025 ഇന്ത്യന്‍ കമ്യൂണിറ്റി മെഗാ ഇവന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ വളണ്ടിയര്‍ അംഗവും ജിസാന്‍ കെഎംസിസി പ്രസിഡന്റുമായ ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജിസാന്‍ ഫുഖ മെറിന ഓഡിറ്റോറിയത്തില്‍ ജിസാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മെഗാ ഈവന്റില്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ചടങ്ങില്‍ സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, സെക്രട്ടറിയേറ്റ് അംഗം ഗഫൂര്‍ വാവൂര് ആശംസകള്‍ നേര്‍ന്നു.
പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഡോ മന്‍സൂര്‍ നാലകത്ത് മെഗാ ഇവന്റിനെ പരിചയപ്പെടുത്തി. കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗണങ്ങളായ സയ്യിദ് ഖാഷിഫ്’, താഹ കൊല്ലേത്ത് എന്നിവരും ജിസാനിലെ വിവിധ സംഘടനകളായ ജല, ഒ.ഐ.സി.സി, തനിമ ഐ.സി.എഫ്, ഇസ്ലാമിക് സെന്റര്‍, ജിസാന്‍ തമിഴ് ഘടകം എന്നിവയുടെ പ്രതിനിധികളും സംസ്കാരിക സമ്മേളനത്തില്‍ അതിഥികളായി സംബന്ധിച്ചു. കെഎംസിസി ജിസാന്‍ വെല്‍ഫെയര്‍ വിങ്ങിന്റെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് ഷംസു പൂക്കോട്ടൂറിന് കൈമാറി. മെഗാ ഇവന്റിന്റെ ഭാഗമായി ജിസാനിലെ വ്യവസായ പ്രമുഖരെയും ആരോഗ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു. കുടുംബിനികള്‍ക്ക് വേണ്ടി പാചക മത്സരം, മെഹന്ദി മത്സരം എന്നിവയും കുട്ടികളുടെ വിവിധ മല്‍സരങ്ങളും ഒപ്പന, കോല്‍ക്കളി, നൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയവയും സംഘടിപ്പിച്ചു. സഊദിയുടെ പരമ്പരാഗത രീതിയിലുള്ള കലാപരിപാടികള്‍ ചടങ്ങിന്റെ മാറ്റുകൂട്ടി. തുടര്‍ന്ന് പ്രശസ്ത ഗായകന് സലിം കോടത്തൂരും സംഘവും ഒരുക്കിയ സംഗീത വിരുന്ന് മെഗാ ഇവന്റിനെ ആഘോഷരാവാക്കി മാറ്റി. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍, വിവിധ സബ് കമ്മറ്റികള്‍, ഏരിയ കമ്മറ്റി ഭാരവാഹികള്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ഖാലിദ് പട്ല സ്വാഗതവും സിറാജ് പുല്ലൂരാംപാറ നന്ദിയും പറഞ്ഞു.