
യുഎഇ ഫീല്‍ഡ് ആശുപത്രി ഗസ്സയിലേക്ക്
അബുദാബി: അബുദാബിയിലെ പൊതു പാര്‍ക്കിങ് സംവിധാനത്തിന് പുതിയ എഐ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നു. എമിറേറ്റിലെ പൊതു പാര്‍ക്കിങ് ഓപ്പറേറ്ററായ ക്യു മൊബിലിറ്റിയാണ് കൃത്രിമബുദ്ധി അധിഷ്ഠിതമായ പുതിയ സംരംഭത്തിന്റെ പൈലറ്റ് പ്രവര്‍ത്തന ഘട്ടം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇനി ഇന്‍സ്പെക്ടര്‍മാര്‍ ഒക്യുപെന്‍സി നിരക്കുകള്‍ നിരീക്ഷിക്കാന്‍ എഐയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാഹനങ്ങള്‍ ഉപയോഗിക്കും. എഐ ഘടിപ്പിച്ച സ്മാര്‍ട്ട് ക്യാമറകള്‍ വഴി ഓട്ടോമേറ്റഡ് പാര്‍ക്കിങ് പേയ്മെന്റ് സംവിധാനവും ഇതൊടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
മവാഖിഫ് പാര്‍ക്കിങ് ഫീസ് അടച്ചിട്ടുണ്ടോ എന്ന് ഇതിലൂടെ ക്യാമറകള്‍ക്ക് കണ്ടെത്താനാകും. നിലവില്‍ ഇത് സ്വമേധയാ മെഷിനിലൂടെ പരിശോധിക്കുന്ന ഇന്‍സ്പെക്ടര്‍മാരുടെ ഭാരം ഇതോടെ ലഘുകരിക്കപ്പെടുമെന്ന് ക്യൂ മൊബിലിറ്റി അധികൃതര്‍ പറഞ്ഞു. കൂടാതെ,സമര്‍പ്പിത സ്മാര്‍ട്ട് ചാനലുകള്‍ വഴി തത്സമയ ഡാറ്റയും അപ്ഡേറ്റുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. പൊതു പാര്‍ക്കിങ് മാനേജ്മെന്റില്‍ എഐ സംയോജിപ്പിക്കുന്നതിലൂടെ നിരവധി നേട്ടങ്ങളാണ് മൊബിലിറ്റി വാഗ്ദാനം ചെയ്യുന്നത്. മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം,കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണവും അനുസരണവും,കൂടുതല്‍ സുതാര്യത,കുറഞ്ഞ പ്രവര്‍ത്തന ചെലവുകള്‍,പരിസ്ഥിതി, സുസ്ഥിരതാ ലക്ഷ്യങ്ങള്‍ക്കായുള്ള പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സ്മാര്‍ട്ട്,സുസ്ഥിര നഗരങ്ങള്‍ സൃഷ്ടിക്കുന്നതിന് സംഭാവന നല്‍കുന്നതിനും സേവന വിതരണത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള അബുദാബിയുടെ വികസന നയങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.