
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
യുഎഇ തലസ്ഥാനത്തെ നൂതന കോഡിംഗ് അക്കാദമി സാംബനോവയുമായി സഹകരിച്ച് സംഘടിപ്പിച്ച എഐ ഹാക്കത്തണില്‍ 80ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഹെല്‍ത്ത് കെയര്‍,നിയമം,ഗതാഗതം,മറ്റു സുപ്രധാന മേഖലകള്‍ ഉള്‍പ്പെടെ യുഎഇയിലെ വിവിധ വെല്ലുവിളികളെ അതിജീവിക്കാന്‍ പരിഹാരം കാണുന്നതിനായി മൂന്ന് പ്രൊജക്ടുകള്‍ സമര്‍പിച്ചാണ് ഹാക്കത്തണ്‍ സമാപിച്ചത്. പാരാമെഡിക്കുകളെയും ആശുപത്രികളെയും തടസമില്ലാതെ ബന്ധിപ്പിച്ച് അടിയന്തര പരിചരണത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്ത എഐ പവര്‍ഡ് എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റമാണ് ഇതില്‍ പ്രധാനം. യുഎഇ നിയമ രേഖകള്‍ വിശകലനം ചെയ്യുന്നതിനും കരാറുകള്‍ സൃഷ്ടിക്കുന്നതിനും നിയന്ത്രണങ്ങള്‍ പരിശോധിക്കുന്നതിനും കൃത്യമായ സന്ദര്‍ഭോചിതമായ സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്നതിന് റിട്രീവല്ഓഗ്മെന്റഡ് ജനറേഷന് പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്റലിജന്റ് ലീഗല്‍ അസിസ്റ്റന്റാണ് മറ്റൊരു പ്രൊജക്ട്. റൂട്ടുകള്‍,സ്റ്റോപ്പുകള്‍,കണക്ഷന് സമയം എന്നിവയുള്‍പ്പെടെ പൊതുഗതാഗത സേവനങ്ങളില്‍ തത്സമയ അപ്ഡേറ്റുകള് നല്കുന്ന വോയ്സ് അസിസ്റ്റന്റ് അവതരിപ്പിക്കുന്നതാണ് മൂന്നാമത്തെ പ്രൊജക്ട്.