
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്സ് അസോസിയേ ഷന് 64ാമത് സമ്മേളനം ഏപ്രിലില്‍ അബുദാബിയില്‍ നടക്കും. ഇതുസംബന്ധിച്ച് എമിറേറ്റ്സ് ഏവിയേഷന്‍ അസോസിയേഷനും അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററും(അബുദാബി മൊബിലിറ്റി) ധാരണയായി. ഏപ്രില്‍ 28 മുതല്‍ മെയ് 2 വരെ നടക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വ്യോമയാന വിഭാഗ മേധാവികളും പ്രമുഖ സിവില്‍ ഏവിയേഷന്‍ കമ്പനികളും പങ്കെടുക്കും. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും സാംസ്കാരിക,ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ യാണ് സമ്മേളനം.
എയര്‍ ട്രാഫിക് കണ്ട്രോളിലെ ഏറ്റവും പുതിയ പുരോഗതിയും ആഗോള വ്യോമ നാവിഗേഷനിലെ സുരക്ഷ,കാര്യക്ഷമത,ക്രമം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. ആഗോള തലത്തില്‍ സിവില്‍ ഏവിയേഷനില്‍ മുന്നിട്ടുനില്ക്കുന്ന രാജ്യമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ ഇതൊരു പ്രധാന നാഴികക്കല്ലാകുമെന്ന് ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ.സെയ്ഫ് സുല്‍ത്താന്‍ അല്‍ നസ്രി പറഞ്ഞു. കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ അന്താരാഷ്ട്ര വ്യോമയാന വിദഗ്ധര്‍ക്കിടയില്‍ ശക്തമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുഎഇക്ക് സാധിക്കും. അന്താരാഷ്ട്ര വ്യോമയാന വിദഗ്ധരുടെ പ്രത്യേക പാനല്‍ ചര്‍ച്ചകള്‍,വര്ക്ഷോപ്പുകള്,അവതരണങ്ങള്‍ എന്നിവ സമ്മേളനത്തിലുണ്ടാകും. വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. ലോകത്തിലെ ഏറ്റവും തിരക്കേറിയതും ലാഭകരവുമായ വ്യോമാതിര്ത്തികളിലൊന്നാണ് യുഎഇ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വ്യോമയാന മേഖലയില്‍ രാജ്യത്ത് പത്ത് ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ആഗോള സിവില്‍ ഏവിയേഷന്‍ മേഖലയില്‍ മുന്‍നിരക്കാരെന്ന ഖ്യാതി നിലനിര്‍ത്താനുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്ക് സമ്മേളനം കരുത്തുപകരും. ആഗോളതലത്തില്‍ 130ല്‍ പരം പ്രഫഷണല്‍ എയര്‍ ട്രാഫിക് കണ്ട്രോളര് അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്സ് അസോസിയേഷനില്‍ അമ്പതിനായിരത്തിലധികം കണ്ട്രോളര്മാര് അംഗങ്ങളാണ്.