
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: അബുദാബി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2024ല്‍ യാത്രക്കാരുടെ എണ്ണം 29.4 ദശലക്ഷമായാണ് ഉയര്‍ന്നത്. 2023ല്‍ ഇത് 22.9 ദശലക്ഷമായിരുന്നു. 28.1ശതമാനം വര്‍ധനവുണ്ടായി. മികച്ച സേവനവും യാത്രക്കാര്‍ക്കുള്ള സന്തോഷകരമായ അനുഭവങ്ങളുമാണ് എണ്ണത്തില്‍ വര്‍ധനവുണ്ടാവാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2024ല്‍ 29 പുതിയ റൂട്ടുകളാണ് ആരംഭിച്ചത്. ഇതോടെ ഇവിടെ നിന്ന് 125ലധികം നഗരങ്ങളിലേക്ക് വിമാന സര്‍വീസായി. ബ്രിട്ടീഷ് എയര്‍വേയ്സ്,എയര്‍ അസ്താന,ഈജിയന്‍ എയര്‍ലൈന്‍സ്,യുഎസ്,ബംഗ്ലാ എയര്‍ ലൈന്‍സ്,അകാസ എയര്‍,ഹൈനാന്‍ എയര്‍ലൈന്‍സ്,ഫ്ളൈനാസ്,തുര്‍ക്ക്മെനിസ്ഥാന്‍ എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെ എട്ട് പുതിയ എയര്‍ലൈനുകള്‍ 2024ല്‍ സര്‍വീസ് ആരംഭിച്ചു.
2023ല്‍ 226,362ല്‍ നിന്ന് 2024ല്‍ 249,747 ആയി ഉയര്‍ന്നു. യുകെ,ഇന്ത്യ,ഖത്തര്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ യാത്രക്കാര്‍. എമിറേറ്റുകളുടെ ആഗോള കണക്റ്റിവിറ്റിയും ലോകമെമ്പാടുമുള്ള യാത്രക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്. 2024 അബുദാബി വിമാനത്താവളങ്ങള്‍ക്ക് വളരെ വിജയകരമായ വര്‍ഷമായിരുന്നുവെന്ന് മാനേജിങ് ഡയരക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി വ്യക്തമാക്കി. റെക്കോര്‍ഡ് ഭേദിച്ച യാത്രക്കാരുടെ എണ്ണം,ഗണ്യമായ കാര്‍ഗോ വളര്‍ച്ച,പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ വിജയകരമായ പൂര്‍ത്തീകരണം എന്നിവ ശ്രദ്ധേയമാണ്. പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ സ്ഥാനം ശക്തിപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ തുടര്‍ച്ചയായ പുരോഗതി അബുദാബിയുടെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും ഗുണം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. 2024ല്‍ അബുദാബിയില്‍ കാര്‍ഗോ ഗതാഗതത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. 678,990 ടണ്‍ ചരക്കുകളാണ് കൈകാര്യം ചെയ്തത്. 2023ലെ 560,434 ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21 ശതമാനം വര്‍ധനവുണ്ടായി. കാര്‍ഗോ അളവിലെ കുതിച്ചുചാട്ടം,അത്യാധുനിക അടിസ്ഥാന സൗകര്യ ങ്ങളിലും നൂതന സാങ്കേതിക വിദ്യകളിലുമുള്ള അന്താരാഷ്ട്ര വ്യാപാരത്തെ സുഗമമാക്കുന്ന ആഗോള ലോ ജിസ്റ്റിക് കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ഇത് യുഎസിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്കി. ചെക്ക്-ഇന്‍ ഡെസ്ക്കു കള്‍, സെല്‍ഫ്-സര്‍വീസ് ബാഗേജ് ഡ്രോപ്പ്,ഇ-ഗേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബയോമെട്രിക് ടച്ച്പോയിന്റുകള്‍ അവതരിപ്പിച്ചത് യാത്രയെ സുഗമമാക്കുകയും വേഗതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയും ചെയ്തു. കൂടാതെ മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും ഒരേയൊരു യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (യുഎസ് സിബിപി) സൗകര്യമുള്ള വിമാനത്താവളമെന്ന ഖ്യാതി അബുദാബിക്ക് സ്വന്തമാണ്.