
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
വ്യോമ പാതകളില്‍ പ്രതിസന്ധി രൂപപ്പെട്ടതാണ് കാരണം
അബുദാബി: ഇറാന്-ഇസ്രാഈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ പലതും റദ്ധാക്കി തുടങ്ങി. വ്യമോപാതകളില് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്കും ഷാര്‍ജയിലേക്കുമുള്ള ചില വിമാനങ്ങള്‍ റദ്ധാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും കണ്ണൂരില്‍ നിന്ന് ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള രണ്ടു സര്‍വീസുകളുമാണ് ഇന്നലെ റദ്ധാക്കിയത്. യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ നല്കിയ അറിയിപ്പില്‍ പറയുന്നുണ്ട്. അതേസമയം ഒമാന്‍ വ്യോമപാതയില്‍ തിരക്കേറിയതിനാലും എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നലെപല സര്വസുകളും റദാക്കിയിട്ടുണ്ട്. ഇറാ ന്-ഇസ്രാഈ ല്‍ സംഘര്‍ഷ പശ്ചാതലത്തില്‍ ഒമാന്‍ വ്യോമപാതയില്‍ തിരക്കേറിയതാണ് പ്രധാന കാരണമായി എയര്‍ ഇന്ത്യ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ച് വിമാനങ്ങളാണ് ഇതനകം എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ട കണ്ണൂര്‍-ഷാര്‍ജ വിമാനം റദ്ദാക്കിയിരുന്നു. ഈമാസം 18ന് പോകേണ്ട ഷാര്‍ജ-കോഴിക്കോട്,മംഗലാപുരം-ദുബൈ,കൊച്ചി-ഷാര്‍ജ,കണ്ണൂര്‍-ഷാര്‍ജ എന്നീ വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. ഇറാന് തങ്ങളുടെ വ്യോമാര്‍ത്തി അടച്ചിരിക്കുകയാണ്. ഇന്ത്യ-പാക്കിസ്താന് സംഘര്‍ഷത്തെ തുടര്‍ന്ന് പാക്കിസ്താന് വ്യോമപാത ഒഴിവാക്കിയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ പറക്കുന്നത്. ഇതോടെയാണ് ഒമാന്‍ വ്യോമപാതയില്‍ തിരക്കേറിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ സ്കൂള്‍ അവധി ആരംഭിക്കുന്നത്തോടെ വന്‍ തുക മുടക്കി ടിക്കറ്റ് എടുത്തു യാത്രക്കായി തയാറെടുത്തിരിക്കുന്ന പ്രവാസി കുടുംബങ്ങളെ വിമാനങ്ങളുടെ റദ്ധാക്കല്‍ സാരമായിബാധിക്കും. വ്യോമാതിര്‍ത്തികള്‍ പലതും അടച്ചതിനാല്‍ ദുബൈ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് തടസങ്ങള്‍ നേരിടാമെന്നും അതിനാല്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ സ്റ്റാറ്റസിനായി എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും ഇന്നലെ വൈകി ദുബൈ എയര്‍പോര്‍ട്ട് എക്സില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.