
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ബൈക്കില്‍ സഞ്ചരിക്കുന്ന വിതരണക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് അജ്മാന് പൊലീസ് ജനറല്‍ കമാന്റ് ഡെലിവറി സര്‍വീസ് കമ്പനികളുമായി ബന്ധപ്പെട്ട മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തി. വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുക,വേഗത പാലിക്കുക,ടയറുകള്‍, ബ്രേക്കുകള്‍ എന്നി വയുടെ സുരക്ഷ ഉറപ്പാക്കുക,ഗതാഗത നിയമം പൂര്‍ണമായും പാലിക്കുക,ട്രാക്കുകള്‍ സൂക്ഷിക്കുക,വാഹന ങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വ്യതിചലിക്കാതിരിക്കുക തുടങ്ങിയ സുരക്ഷാ നടപടികളെക്കുറിച്ചായിരുന്നു ബോധവത്കരണമെന്ന് ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ലെഫ്.കേണല്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി പറഞ്ഞു. തലാബത്ത് ഡെലിവറി കമ്പനി ജീവനക്കാരെ ലക്ഷ്യമിട്ട് ട്രാഫിക് ആന്റ്പട്രോള് വകുപ്പിന്റെ പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. ഹെല്‍മെറ്റുകള്‍,റിഫ്ലക്ടീവ് വെസ്റ്റുകള്‍ തുടങ്ങിയ സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം,മോശം കാലാവസ്ഥയെ നേരിടുന്നതിനുള്ള അവബോധം,റോഡിലെ കാല്‍നടയാത്രക്കാരുമായും മറ്റ് വാഹനങ്ങളുമായും ജാഗ്രതയോടെ ഇടപെടേണ്ട രീതി എന്നിവ പ്രത്യേകം ബോധ്യപ്പെടുത്തി. നിയമലംഘനങ്ങള്‍ ഒഴിവാക്കി ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും പൊലീസ് പറഞ്ഞു.