സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

അജ്മാന്: കാറുകള്‍ സ്റ്റാര്‍ട്ടിങ്ങില്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങുന്നത് വിവിധ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്ന് അജ്മാന് പൊലീസ് മുന്നറിയിപ്പ് നല്കി. കുട്ടികള്‍ വാഹനത്തിനുള്ളില്‍ ഉണ്ടാകു ന്ന സാഹചര്യമാണെങ്കില്‍ കുട്ടികളുടെ ജീവനുതന്നെ ഭീഷണിയാകുമെന്ന് പൊലീസ് വ്യക്തമാക്കി. എമിറേറ്റില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പൊലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
വാഹനങ്ങള്‍ ഓഫ് ചെയ്യാതെ പോകുന്നത് മോഷണങ്ങള്‍ക്കും കാരണമാകുമെന്ന് പൊലീസ് ജനറല്‍ കമാന്‍ഡ് മുന്നറിയിപ്പ് നല്കി. ഇങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് അജ്മാന് പൊലീ സ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ കേണല്‍ ഹിഷാം അബ്ദുല്ല ബുഷ്ഹാബ് പറഞ്ഞു. വാഹന മോഷണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഇതെന്നും വളരെ ലളിതമായി ഇത് ഒഴിവാക്കാമെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നതിനു മുമ്പ് ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
വാഹനങ്ങള്‍ ഓഫാക്കേണ്ടതിന്റെയും പൂര്‍ണമായും അടച്ചിടേണ്ടതിന്റെയും കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്ക് ഇരുത്താതിരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാരെ നേരിട്ട് ബോധവത്കരിക്കുന്നതിനായി പൊലീസ് പട്രോളിങ്ങിനൊപ്പം ഫീല്‍ഡ് കാമ്പയിനുകളും നടപ്പിലാക്കുന്നുണ്ടെന്ന് ഓപ്പറേഷന്‍സ് ഡയരക്ടര്‍ പറഞ്ഞു. വാഹനങ്ങള്‍ മോഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഡ്രൈവറില്‍നിന്ന് തന്നെയാണ് ആരംഭിക്കേണ്ടത്. പ്രതിരോധ നടപടികള്‍ പാലിക്കുന്നത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുന്നതിനും സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഫലപ്രദമായി സഹായിക്കും. പൊലീസിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും കേണല്‍ ഹിഷാം അബ്ദുല്ല ബുഷാഹാബ് പറഞ്ഞു. ഇതുസംബന്ധിച്ചു അജ്മാന് പൊലീസ് വ്യാപകമായ ബോധവത്കരണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.