
വയര്‍, ട്യൂബ് മേഖലകളിലെ രാജ്യാന്തര പ്രദര്‍ശനം ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍
അജ്മാന്: മനാമയില്‍ സാധാരണക്കാര്‍ക്കും സാധ്യമാകുന്ന ഫ്രീഹോള്‍ഡ് ലാന്‍ഡ് പദ്ധതിയുമായി മലയാളി സംരംഭകര്‍. പ്രവാസികള്‍ക്കും മധ്യവരുമാന കുടുംബങ്ങള്‍ക്കും ആദ്യമായി ഭൂമി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച അവസരം ഒരുക്കുകയാണ് മലയാളികളായ നാസിറും നൗഷാദും. ഇവരുടെ ഉടമസ്ഥതയിലുള്ള എന്‍.എന്‍. റിയല്‍ എസ്റ്റേറ്റിന്റെ ആഭിമുഖ്യത്തിലാണ് അജ്മാനിലെ മനാമയില്‍ ഇടത്തരക്കാര്‍ക്ക് പോലും മികച്ച നേട്ടം കൈവരിക്കാവുന്ന പദ്ധതി ഒരുക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി അജ്മാനിലെ മനാമയില്‍ ഫ്രീ ഹോള്‍ഡ് ഭൂമി സ്വന്തമാക്കുന്നവര്‍ക്ക് മികച്ച നിക്ഷേപ അവസരമാണ് കൈവരിക്കാനാകുമെന്ന് തങ്ങളുടെ മുന്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായി ഡയറക്ടര്‍ നൗഷാദ് പറഞ്ഞു. യുഎഇയില്‍ ഭൂമി സ്വന്തമാക്കാനുള്ള പ്രക്രിയയെ കൂടുതല്‍ ലളിതവും സുതാര്യവുമാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മനാമയില്‍ ഇതിനകം നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി മാനേജിങ് പാര്‍ട്ണര്‍ നാസിര്‍ പറഞ്ഞു. മനാമയില്‍ ഭൂമി വാങ്ങിയ എല്ലാ നിക്ഷേപകര്‍ക്കും 18 മാസത്തിനുള്ളില്‍ 100% വരെ മൂല്യവര്‍ധന ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിയില്‍ ഡൗണ്‍ പേയ്മെന്റ് ആവശ്യമില്ല, 15 മാസത്തെ പലിശരഹിത ഗഡുക്കള്‍, ട്രാന്‍സ്ഫര്‍ ഫീസ് ഇല്ല, ഫ്രീഹോള്‍ഡ് രജിസ്ട്രേഷന് ചാര്‍ജ് ഇല്ല എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഐഡി മാത്രം ഉപയോഗിച്ച് യുഎഇ റെസിഡന്‍സ് വിസ ഇല്ലാത്തവര്‍ക്കും ഏത് രാജ്യക്കാര്‍ക്കും ഫ്രീഹോള്‍ഡ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതും പ്രത്യേകതയാണ്. കൂടാതെ ഫ്രീ ഹോള്‍ഡ് ചാര്‍ജ് , ട്രാന്‍സ്ഫര്‍ ചാര്‍ജ് എന്നിവ ഒഴിവാക്കിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കമ്യൂണിറ്റി ഫീസ് ഇല്ലാത്ത ഓപ്പണ്‍ ലേയൗട്ട് പ്ലോട്ടുകള്‍ ആയതിനാല്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസൃതമായി വീടുകള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാനും ഈ പദ്ധതിയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. നൗഷാദ് സലാഹുദ്ധീന്‍, നാസിര്‍ ബേക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.