
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: നയതന്ത്ര സഹകരണത്തിനും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന് (ജിഡിആര്‍എഫ്എ) അജ്മാന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം ഡെവലപ്മെന്റിന്റെ ആദരം. അജ്മാന് ടൂറിസം വകുപ്പിന്റെ വളര്‍ച്ചയ്ക്ക് ദുബൈ ജിഡിആര്‍എഫ്എ നല്കിയ വിലപ്പെട്ട പിന്തുണക്കുള്ള അംഗീകാരമായാണ് ആദരം ലഭിച്ചത്.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അജ്മാന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം ഡെവലപ്മെന്റ് ചെയര്മാന് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി, ദുബൈ ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി,ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പേര് പങ്കെടുത്തു
പൊതുസേവനങ്ങളുടെ ഗുണമേന്മ ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ദേശീയ ശ്രമങ്ങള്‍ക്ക് അനുസൃതമായി മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളെ സഹായിക്കുകയും അറിവ് പങ്കുവക്കുകയും ചെയ്യുന്ന പ്രധാന പങ്കാളിയായി ജിഡിആര്‍എഫ്എ പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകാരമായാണ് ചടങ്ങിനെ കാണുന്നതെന്ന് മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം രാജ്യത്തിന്റെ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളും സ്ഥാപനപരമായ മികവും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രധാന അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥരെ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി പ്രത്യേകം ആദരിച്ചു. അജ്മാന് ടൂറിസം വകുപ്പിന്റെ വികസനത്തിന് നല്കിയ സംഭാവനകള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. തുടര്‍ച്ചയായ വികസനത്തിനും നവീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വസനീയ പങ്കാളിയാകുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്ന രീതിയില്‍ തങ്ങളുടെ വൈദഗ്ധ്യം പങ്കുവെക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.