
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
അജ്മാന്: ‘സുസ്ഥിര ഭാവി രൂപപ്പെടുത്തുന്ന കുടുംബങ്ങള്‍’ എന്ന പ്രമേയത്തില്‍ അജ്മാന് യൂണിവേഴ്സിറ്റിയില്‍ രണ്ടാമത് ‘കുടുംബവും സമൂഹവും’ സമ്മേളനം സമാപിച്ചു. റാസല്‍ഖൈമയിലെ എമിറേറ്റ്സ് അസോസിയേഷന് ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ്,പാരീസ് സിറ്റി യൂണിവേഴ്സിറ്റി,തരാഹും ചാരിറ്റി ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ അജ്മാന് യൂണിവേഴ്സിറ്റി സോഷ്യല്‍ സയന്‍സസ് റിസര്‍ച്ച് സെന്ററും കോളജ് ഓഫ് ഹ്യുമാനിറ്റീസ് ആന്റ്് സയന്‍സസും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. സുസ്ഥിരത,കുടുംബ പ്രതിരോധശേഷി,സാമൂഹിക വികസനം എന്നിവയെ കുറിച്ച് പ്രഗത്ഭര്‍ പങ്കെടുത്ത സംവാദങ്ങള്‍ സമ്മേളനത്തെ ശ്രദ്ധേയമാക്കി.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാനും അന്താരാഷ്ട്ര വിമാനത്താവളം ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലാണ് സമ്മേളനം നടന്നത്. അജ്മാന് കാബിനറ്റ് അംഗങ്ങള്‍,യൂണിവേഴ്സിറ്റി ഡീനുകള്‍,പ്രമുഖ അക്കാദമിക് വിദഗ്ധര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ഡോ.ഒയിദാദ് ബൗച്ചമൗയി കുടുംബത്തിലൂടെ സുസ്ഥിരത പുനര്‍വിചിന്തനം ചെയ്യുന്ന ഗഹനമായ പ്രസംഗം നടത്തി. സ്വീഡനിലെ ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രഫ.ഡെന്നിസ് ബീച്ച് വിദ്യാഭ്യാസ ഗവേഷണത്തെയും സമൂഹ ശാക്തീകരണത്തെയും കുറിച്ച് പ്രഭാഷണം നിര്‍വഹിച്ചു. ഓസ്ട്രേലിയയിലെ ഡീക്കിന്‍ സര്‍വകലാശാലയിലെ പ്രഫസറും കോണ്‍ഫറന്‍സ് സ്പെഷ്യല്‍ ലക്കം എഡിറ്റര്‍ ഇന്‍ചീഫുമായ പെറ്റ വൈറ്റ് കാലാവസ്ഥാ വ്യതിയാന വിദ്യാഭ്യാസത്തെ കുറിച്ചും തലമുറകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം വളര്‍ത്തിയെടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും സംസാരിച്ചു. പ്രഫസര്‍ ഹിലാരി ബ്രാഡ്ബറി സുസ്ഥിര മാറ്റത്തിന് ഉത്തേജകമായി പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെയും ഉണര്‍ത്തി.